Friday, March 13, 2026 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 10.34 AM

‘സംയുവും ഞാനും തമ്മില്‍ എല്ലാം ഷെയര്‍ ചെയ്യുന്ന സൗഹൃദമുണ്ട്; സംയുവിന്റെ അനിയത്തിയെ വിവാഹം ചെയ്തത് എന്റെ സഹോദരനാണ്...’ രാജശ്രീ നായർ

മേഘസന്ദേശം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് രാജശ്രീ നായർ. ഇപ്പോഴിതാ താനും സംയുക്ത വർമ്മയും തമ്മിലുള്ള അടുപ്പം പങ്കിടുകയാണ് രാജശ്രീ. സിനിമാ മേഖലയിൽ തനിക്ക് ഏറ്റവും അടുപ്പം നടി സംയുക്ത വർമ്മയോടും കുടുംബത്തോടുമാണ് എന്നും ​തങ്ങളുടെ സഹോദരങ്ങള്‍ തമ്മില്‍ വിവാഹം ചെയ്തുവെന്നുമാണ് വെളിപ്പെടുത്തുകയാണ് രാജശ്രീ.
Rajasree nair, samyuktha varma, mekhasandhesham movie
Rajasree Nair about her friendship with Samyuktha Varma (Image Source: Youtube)

സുരേഷ്‌ഗോപി നായകനായ മേഘസന്ദേശം എന്ന സിനിമയിലെ നായികയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് രാജശ്രീ നായർ. ഒറ്റ സിനിമ കൊണ്ടു തന്നെ മലയാളികളുടെ മനസ്സിലേക്ക് ആഴത്തില്‍ പതിയാന്‍ താരത്തിന് കഴിഞ്ഞു. വളരെ ചുരുക്കം സിനിമകൾ ആണെങ്കിൽ കൂടി മേഘസന്ദേശത്തിലെ റോസി സാമുവല്‍, രാവണപ്രഭുവിലെ സുഹറ തുടങ്ങിയ ഓർമ്മയിലിരിക്കുന്ന കഥാപാത്രങ്ങളാണ് രാജശ്രീ ചെയ്തിട്ടുള്ളത്. വലിയ ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ' എന്ന സിനിമയിലൂടെ താരം തിരിച്ചെത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തിൽ താനും സംയുക്ത വർമ്മയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറയുകയാണ് രാജശ്രീ. സംയുക്തയ്ക്കൊപ്പം താൻ ചെയ്ത ആദ്യ സിനിമയാണ് മേഘസന്ദേശമെന്നും അതോടെ തങ്ങള്‍ ശരിക്കും അടുത്തെന്നും പിന്നീട് സംയുക്തയുടെ സഹോദരിയും രാജശ്രീയുടെ സഹോദരനും തമ്മില്‍ വിവാഹം ചെയ്തുവെന്നും രാജശ്രീ പറയുന്നു.
‘‘സംയുവും ഞാനും ആദ്യമായി കാണുന്നത് മേഘസന്ദേശം സിനിമയിലാണ്. ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ക്ലോസ് ആയി. ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ട്. ഞാനിപ്പോള്‍ ഹൈദരാബാദില്‍ സെറ്റില്‍ഡ് ആണ്. കേരളത്തിലേക്ക് ഞാൻ വരുമ്പോഴെല്ലാം ഉറപ്പായിട്ടും സംയുവിനെ കാണും. ഒരുമിച്ച്‌ ഉണ്ടാവുകയും ചെയ്യും. ഞാൻ സംയുവിനൊപ്പം പോയി സ്റ്റേ ചെയ്യും.
ഞാൻ കല്യാണം കഴിച്ചിട്ട് അമേരിക്കയില്‍ പോയിട്ട് തിരിച്ച്‌ വന്നപ്പോഴും ഞങ്ങളുടെ സൗഹൃദത്തിന് ഒന്നും പറ്റിയില്ല. സംയുവിന്റെ മകൻ ദക്ഷ് എന്റെ മകന്റെ പ്രായമാണ്. അവർ ഞങ്ങളെപ്പോലെ തന്നെ അടുത്ത സുഹൃത്തുക്കളുമാണ്. ഞങ്ങള്‍ അവിടെ പോകാറുണ്ട്. പിന്നെ ദൈവത്തിന്റെ അനുഗ്രഹത്താല്‍ സംയുവിന്റെ അനിയത്തിയെ വിവാഹം ചെയ്തിരിക്കുന്നത് എന്റെ സഹോദരൻ ആണ്.
ഞങ്ങള്‍ റിലേറ്റീവ്സ് ആണ്. അവർ തമ്മില്‍ പ്രണയത്തിലായിരുന്നു. ഞങ്ങള്‍ക്ക് ആർക്കും അറിയില്ലായിരുന്നു. ഞങ്ങള്‍ ഒരുമിച്ച്‌ ടൈം സ്പെൻഡ്‌ ചെയ്യുമ്പോൾ അവർ പ്രണയത്തിലായി. അവർക്ക് വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഫ്രണ്ട്‌സ് വിത്ത് ഫാമിലി ആയി...’’ രാജശ്രീ പറഞ്ഞു. സംയുക്ത വർമ്മയുടെ അനിയത്തി സംഘമിത്ര വർമ്മ വിവാഹം ചെയ്തിരിക്കുന്നത് രാജശ്രീയുടെ സഹോദരൻ അഭിഷേക് നായരെ ആണ്. വിലായത്ത് ബുദ്ധയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

അടുത്തിടെ മോഹൻലാലിന്റെ രാവണപ്രഭു റീ റിലീസ് ചെയ്ത് വീണ്ടും തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. ആരാധകർ ആഘോഷമാക്കിയ ചിത്രത്തിലെ രാജശ്രീ അവതരിപ്പിച്ച സുഹറ എന്ന കഥാപാത്രവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
സിനിമയില്‍ യഥാർത്ഥ വില്ലൻ ശേഖരനല്ല സുഹറ ആയിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഈ ട്രോളുകളോടും രാജശ്രീ പ്രതികരിക്കുന്നുണ്ട്.
‘‘മേഘസന്ദേശം സിനിമയുമായി ബന്ധപ്പെട്ടുവരുന്ന ട്രോളുകള്‍ ഞാൻ കാണാറുണ്ട്. അത് ആസ്വദിക്കാറുമുണ്ട്. റോസിയെന്ന് പറഞ്ഞാല്‍ മാത്രമേ മലയാളികള്‍ക്ക് എന്നെ പെട്ടന്ന് മനസിലാകൂ. നല്ല അവസരങ്ങള്‍ വരാതിരുന്നത് കൊണ്ടാണ് പത്ത് വർഷമായി മലയാളത്തില്‍ സിനിമകള്‍ ഒന്നും ചെയ്യാതിരുന്നത്. ആ സമയങ്ങളില്‍ കൂടുതലും തെലുങ്കിലായിരുന്നു അഭിനയിച്ചിരുന്നത്. വിലായത്ത് ബുദ്ധയ്ക്കുശേഷം നല്ല വേഷങ്ങള്‍ മലയാളത്തില്‍ നിന്നും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
പതിനാറ് വയസ് മുതലാണ് ഞാൻ അഭിനയം ആരംഭിച്ചത്. അന്ന് പോക്കറ്റ് മണി ഒപ്പിച്ചിരുന്നതും ഇതിലൂടെയാണ്. പിന്നീടാണ് സിനിമയില്‍ നായികയായത്. പ്രേതങ്ങള്‍ വെള്ള സാരി മാത്രമല്ലേ ധരിക്കൂവെന്ന സംശയം മേഘസന്ദേശത്തില്‍ അഭിനയിച്ചപ്പോള്‍ എനിക്കുമുണ്ടായിരുന്നു. വളരെ റൊമാന്റിക്കായ പ്രേതമാണെന്ന് അണിയറപ്രവർത്തകർ അന്നെനിക്ക് പറഞ്ഞുതന്നു. സംവിധായകൻ രാജസേനൻ സാർ എന്തുപറഞ്ഞ് തന്നുവോ അതെല്ലാം ഞാൻ ഫോളോ ചെയ്യുകയാണ് ചെയ്തത്. പക്ഷെ അതെല്ലാം ഞാൻ ആസ്വദിച്ചിരുന്നു. അന്ന് ഒരു പുതുമുഖമായിരുന്നല്ലോ.‍ അതിനാല്‍ ഒന്നും ചോദ്യം ചെയ്തിരുന്നില്ല. സിനിമയിലെ സ്റ്റണ്ട് സീനിന്റെ ഷൂട്ട് കാണാൻ വരെ അനുവാദം ചോദിച്ച്‌ പോയിട്ടുണ്ട്. മേഘസന്ദേശത്തില്‍ എന്നെ വളരെ സുന്ദരിയായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ആ സിനിമയിലെ മറ്റൊരു കഥാപാത്രം അവതരിപ്പിച്ച നടി സംയുക്ത മേനോൻ എന്റെ ബന്ധുവാണ്. സംയുക്തയ്ക്കൊപ്പം ഞാൻ ചെയ്ത ആദ്യ സിനിമയാണ് മേഘസന്ദേശം. അതോടെ ഞങ്ങള്‍ ശരിക്കും അടുത്തു. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ചർച്ച ചെയ്യുമായിരുന്നു. ഹൈദരാബാദിലാണ് ഞാൻ താമസിക്കുന്നത്. കേരളത്തില്‍ വന്നാല്‍ രണ്ട് ദിവസമെങ്കിലും സംയുക്തയ്ക്കൊപ്പം ചെലവഴിക്കും. എന്റെ മകനും സംയുക്തയുടെ മകനും നല്ല സുഹൃത്തുക്കളാണ്. എന്റെ സഹോദരനാണ് സംയുക്തയുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. അവർ പ്രണയത്തിലാണെന്നത് ഞങ്ങള്‍ക്ക് ആർക്കും അറിയില്ലായിരുന്നു. അവർ ഒരുമിച്ച്‌ സമയം ചെലവഴിക്കുമായിരുന്നു. പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹം നടത്തികൊടുത്തു".
ഘസന്ദേശത്തിലെ പ്രേതമായ റോസി, ഈ ഒറ്റ കഥാപാത്രം മതിയാവും രാജശ്രീ നായർ എന്ന കഥാപാത്രത്തെ മലയാളികള്‍ എന്നും ഓർത്തിരിക്കാൻ.
രാവണപ്രഭു, ഗ്രാൻഡ് മാസ്റ്റർ എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായെങ്കിലും കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി മലയാള സിനിമയില്‍ അത്ര സജീവമല്ല രാജശ്രീ. എന്നാല്‍ പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന വിലായത്ത് ബുദ്ധയിലൂടെ രാജശ്രീ മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. ഇപ്പോഴിതാ സിനിമാ മേഖലയില്‍ തനിക്ക് ഏറ്റവും അടുപ്പം നടി സംയുക്ത വർമ്മയോടും കുടുംബത്തോടുമാണ് എന്ന് വെളിപ്പെടുത്തുകയാണ് രാജശ്രീ. ഇരുവരും ഒന്നിച്ച്‌ മേഘസന്ദേശം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.... ’’ രാജശ്രീ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW