Saturday, March 14, 2026 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 03.27 PM

വീണ്ടും യോഗാസന വീഡിയോയിലൂടെ ആരാധകരെ അമ്പരപ്പിച്ച് നടി സംയുക്ത വര്‍മ്മ

samyuktha-varma
photo-www.instagram.com/samyukthavarma/

വീണ്ടും യോഗാസന വീഡിയോയിലൂടെ ആരാധകരെ അമ്പരപ്പിച്ച് നടി സംയുക്ത വര്‍മ. സങ്കീര്‍ണമായ വിവിധ യോഗാസനങ്ങള്‍ അനായാസം ചെയ്യുന്ന സംയുക്തയെ വീഡിയോയില്‍ കാണാം. പുഷ്അപ്പില്‍ തുടങ്ങി സാധാരണ ദണ്ഡ്, ഹനുമാന്‍ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നീ യോഗാസനങ്ങള്‍ കൃത്യതയോടെ ചെയ്യുകയാണ് സംയുക്ത. പൂര്‍ണ്ണ മനസോടെ ശ്വസനത്തിലുളള അവബോധത്തോടെ ചെയ്യുന്ന ഏതൊരു പരിശീലനവും യോഗയാകുമെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ സംയുക്ത പറയുന്നുണ്ട്.

ഹഠയോഗ പ്രദീപിക, പതഞ്ജലി യോഗാസൂത്രങ്ങള്‍ തുടങ്ങിയ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന പരമ്പരാഗത യോഗാസനങ്ങളല്ല ഹനുമാന്‍ ദണ്ഡും വൃശ്ചിക ദണ്ഡും. അവ പരമ്പരാഗത അഖാഡകളിലും ദണ്ഡ്-ബൈട്ടക് അല്ലെങ്കില്‍ അഷ്ടാംഗത്തില്‍ അധിഷ്ഠിതമായ ശക്തി യോഗ പോലുളള ചില യോഗാ ശൈലികളുമാണ് പരിശീലിക്കപ്പെടുന്നത്. എന്റെ പരിശീലനങ്ങളില്‍ വരുന്ന പ്രായത്തിന്റെ പരിമിതികളെയും സ്ത്രീ ചക്രത്തിന്റെ ശാരീരിക മാറ്റങ്ങളെയും ഞാന്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണ മനസ്സോടെ, ശ്വസനത്തിലുളള അവബോധത്തോടെ ചെയ്യുന്ന ഏതൊരു പരിശീലനവും യോയാകും.

നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എസ്ആര്‍സി കമ്യുണിറ്റി യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ്, അഷ്ടാംഗ വിന്യാസത്തിലും മൈസൂര്‍ ഹഠയോഗയിലും ടിടിസി കോഴ്‌സ് എന്നിവ പൂര്‍ത്തിയാക്കിയിട്ടുളള സംയുക്ത മികച്ച യോഗാഭ്യാസിയാണ്. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങും ചിത്രങ്ങളും താരം ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW