-->
മകന് ദക്ഷ് ധാര്‍മിക്കിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംയുക്ത വര്‍മ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ ആശംസ. മകന് ഒന്നോ , രണ്ടോ വയസ് മാത്രം പ്രായമുളളപ്പോള്‍ പകര്‍ത്തി യ കുടുംബചിത്രം പങ്കിട്ടായിരുന്നു സംയുക്ത ദക്ഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
ഈ പുണ്യ അഷ്ടമിരോഹിണി ദിനത്തില്‍... നിന്നെ ഞങ്ങള്‍ക്ക് നല്‍കി ദൈവം അനുഗ്രഹിച്ചു. ജന്മദിനാശംസകള്‍ ദക്ഷ്... അമ്മയുടെ കുഞ്ഞ് വാവ എന്നാണ് സംയുക്ത കുറിച്ചത്. ഈ വര്‍ഷം അഷ്ടമിരോഹിണി ദിനത്തിലാണ് ദക്ഷിന്റെ പിറന്നാളും. കൃഷ്ണ ഭക്തയാണ് നടി. ഏറെ കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് ദക്ഷെന്ന് സംയുക്ത തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇരുപത്തിമൂന്ന് വയസിലായിരുന്നു ബിജു മേനോനുമായുള്ള നടിയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. വിവാഹം, കുഞ്ഞുങ്ങള്‍ എല്ലാം എന്നും സംയുക്തയുടെ സ്വപ്നമായിരുന്നു.നല്ലൊരു ദാമ്പത്യ ജീവിതവും ഭര്‍ത്താവിനേയും ലഭിച്ചുവെങ്കിലും ഒരു കുഞ്ഞിനെ കിട്ടാന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വന്നു. അങ്ങനെയാണ് 2006ല്‍ മകന്‍ ദക്ഷ് ധാര്‍മിക്കിനെ സംയുക്തയ്ക്ക് ലഭിക്കുന്നത്.
ഇപ്പോള്‍ യോഗയും യാത്രകളും കുടുംബജീവിതവുമെല്ലമായി തിരക്കിലാണ് സംയുക്ത. പ്രിയ നടി മലയാള സിനിമയിലേക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അഭിനയവും സിനിമയും ജീവിതത്തില്‍ ഉടനീളം ഒപ്പം കൂട്ടുന്നതിനോട്സംയുക്തയ്ക്ക്താല്‍പര്യമില്ലായിരുന്നു .സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ വിട്ടതെന്ന് പലപ്പോഴായി നടി പറഞ്ഞിട്ടുമുണ്ട്.
അതേസമയം ദക്ഷിന് ഇപ്പോള്‍ പത്തൊമ്പത് വയസാണ് പ്രായം. അടുത്തിടെ ബിജു മേനോനും സംയുക്തയ്ക്കും ഒപ്പം നില്‍ക്കുന്ന ദക്ഷിന്റെ പുതിയൊരു ചിത്രം വൈറലായിരുന്നു. തനി കേരളീയ വേഷത്തിലാണ് ചിത്രത്തില്‍ മൂന്നുപേരുമുള്ളത്.