Friday, March 13, 2026 Last Updated 37 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 10.11 AM

ബിജെപിയും മോദിയുമാണ് മികച്ചതെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നത്? ശശി തരൂരിന് വിമര്‍ശനം

uploads/news/2025/11/811843/shashi-tharoor.gif

ന്യൂഡല്‍ഹി: മോദിപ്രശംസയ്ക്ക് പിന്നാലെ ശശി തരൂരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. 'ബിജെപിയുടെ നയങ്ങളാണ് ഏറ്റവും നല്ലതായി തോന്നുന്നതെങ്കില്‍ എന്തുകൊണ്ടാണ് ശശി തരൂര്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു. രാംനാഥ് യോഗങ്ക പ്രസംഗത്തിന് നരേന്ദ്രമോദിയെ പ്രശംസിച്ചതിന് പിന്നാലെയായിരുന്നു സന്ദീപ് ദീക്ഷിതിന്റെ വിമര്‍ശനം.

ശശിതരൂരിന് ഇന്ത്യയെക്കുറിച്ച് നന്നായി അറിയാമെന്ന് താന്‍ കരുതുന്നില്ലെന്നും കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് അപ്പുറത്ത് ആരെങ്കിലൂം രാജ്യത്തിന് നല്ലത് ചെയ്യുന്നതായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പവും അവരുടെ നയങ്ങള്‍ക്കൊപ്പവും പോകുകയാണ് വേണ്ടത്. അല്ലാതെ അദ്ദേഹം കോണ്‍ഗ്രസില്‍ എന്തിനാണ് തുടരുന്നതെന്നും ചോദിച്ചു. താങ്കള്‍ ഒരു എംപിയാണെന്നും നില്‍ക്കുന്ന പാര്‍ട്ടിയേക്കാള്‍ മെച്ചം ബിജെപിയുടേയും നരേന്ദ്രമോദിയുടെയും നയങ്ങളാണെന്ന് നിങ്ങള്‍ക്ക് ഉത്തമബോദ്ധ്യമുണ്ടെങ്കില്‍ അക്കാര്യത്തില്‍ വിശദീകരണം നല്‍കണം. അത് ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു ഹിപ്രോക്രാറ്റ് ആണെന്നും പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ രാംനാഥ് ഗോയങ്കെ പ്രഭാഷണം സാമ്പത്തിക വീക്ഷണമായും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്കുള്ള ആഹ്വാനമായും കരുതാമെന്ന് ബുധനാഴ്ചയായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഉടന്‍ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രശംസിക്കത്തക്കതായി ഒന്നും താന്‍ കണ്ടില്ലെന്നും ശശി തരൂര്‍ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു വിമര്‍ശനം. ചൊവ്വാഴ്ച എക്സിലെ ഒരു പോസ്റ്റില്‍, സംഘാടക പത്രമായ ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ ക്ഷണപ്രകാരം താന്‍ പ്രഭാഷണത്തില്‍ പങ്കെടുത്തതായി തരൂര്‍ പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW