-->
കുവൈത്ത്‌സിറ്റി: തൃശ്ശൂര്‍ അസോസിയേഷന്റെ പത്തൊമ്പതാം വാര്‍ഷിക ആഘോഷം ‘മഹോത്സവം 2025’ വെള്ളിയാഴ്ച്ച വൈകുനേരം നാല് മണിമുതല്‍ അഹമ്മദി ഡി.പി.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നുവെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പൊതുസമ്മേളനത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി മുഖ്യാഥിതിയായിരിക്കും.
ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും,പിന്നണി ഗായകരായ ശ്രീരാഗ് ഭരതന്‍ , നന്ദ ജെ ദേവ് , വര്‍ഷ കൃഷ്ണന്‍ , വിഷ്ണു വര്‍ദ്ധന്‍ എന്നിവരോടപ്പം അനൂപ് കോവളം നയിക്കുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഓര്‍ക്കസ്ട്രയും അണിനിരക്കുന്ന ഗാനവിരുന്നും ഒരുക്കിയിട്ടുണ്ട്. അസോസിയേഷന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളായ വിദ്യാ ജ്യോതി , വിദ്യാ ധനം , ചികിത്സ സഹായങ്ങള്‍ , ഭവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു മഹോത്സവത്തില്‍ നിന്നുള്ള സഹായം ഉപയോഗിക്കുമെന്നും പ്രസിഡന്റ് സ്റ്റീഫന്‍ ദേവസി അറിയിച്ചു.വനിതാവേദി പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനറല്‍ കണ്‍വീനര്‍ പ്രതിഭ ഷിബു വിവരിച്ചു.ചടങ്ങില്‍ കഴിഞ്ഞ കാലങ്ങില്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള അംഗങ്ങളുടെ കുട്ടികളെ ആദരിക്കുകയും ചെയ്യും.