Sunday, March 15, 2026 Last Updated 28 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 08.09 AM

തുര്‍ക്കിയുമായുള്ള മത്സരം സമനിലയില്‍ ; സ്‌പെയിന്റെ വലയില്‍ ആദ്യമായി പന്തെത്തി ; ലോകകപ്പ് യോഗ്യതയും

uploads/news/2025/11/811641/spain.jpg

സെവിയ്യ: തുര്‍ക്കിയുമായുളള മത്സരം സമനിലയില്‍ കുരുങ്ങിയെങ്കിലും സ്‌പെയിന്‍ ലോകകപ്പിന് യോഗ്യത നേടി. ഇന്നലെ സ്പാനിഷ് നഗരത്തില്‍ നടന്ന മത്സരത്തില്‍ രണ്ടുവീതം ഗോളുകളടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ഗ്രൂപ്പ് ഇ യിലെ തകര്‍പ്പന്‍ പോരാട്ടത്തില്‍ സമനില നേടിയതോടെ സ്‌പെയിന്‍ ആറ് യോഗ്യതാ മത്സരങ്ങളില്‍ അഞ്ചിലും ഗോളുകള്‍ വഴങ്ങാതെ ജയിച്ചാണ് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ എത്തിയത്.

കളിയുടെ നാല് മിനിറ്റിനുശേഷം, ഡാനി ഓള്‍മോ മാര്‍ക്ക് കുക്കുറെല്ലയുടെ കട്ട്-ബാക്കില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ ഇടവേളയ്ക്ക് മൂന്ന് മിനിറ്റ് മുമ്പ് ഡെനിസ് ഗുല്‍ ഉനൈ സൈമണിനെ മറികടന്ന് പന്ത് സമനിലയിലാക്കിയപ്പോള്‍ സ്‌പെയിന്‍ സീസണിലെ ആദ്യ ഗോള്‍ വഴങ്ങി. രണ്ടാം പകുതിയില്‍ 54 ാം മിനിറ്റില്‍ തുര്‍ക്കി ഒരു ഗോള്‍ കൂടി നേടി. സാലിഹ് ഓസ്‌കാന്‍ സപെയിന്റെ വലയില്‍ വീണ്ടും നിക്ഷേപിച്ചതോടെ സ്‌പെയിന്‍ ഞെട്ടി. 30 മത്സര ങ്ങളുടെ അപരാജിത കുതിപ്പ് അവസാനിച്ചെന്ന് കരുതിയിരിക്കെ എട്ട് മിനിറ്റിനുശേഷം മികച്ച ഫോമിലുള്ള ഫോര്‍വേഡ് മൈക്കല്‍ ഒയാര്‍സബാല്‍ തന്റെ ആറാമത്തെ യോഗ്യതാ ഗോളിലൂടെ സമനില വീണ്ടെടുത്തു.

രണ്ടാം സ്ഥാനക്കാരായ തുര്‍ക്കിക്ക് സ്‌പെയിനിന്റെ ഒന്നാം സ്ഥാനം നിഷേധിക്കാന്‍ ഏഴ് ഗോളുകളുടെ വ്യത്യാസത്തില്‍ വിജയിക്കണമായിരുന്നു. അവര്‍ അതിശയകരമായ ആവേശവും പോരാട്ടവും കാണിച്ചെങ്കിലും, യൂറോപ്യന്‍ ചാമ്പ്യന്മാരെ മറികടക്കാന്‍ കഴിഞ്ഞില്ല, പ്ലേ-ഓഫ് സ്ഥാനം കൊണ്ട് തൃപ്തിപ്പെ ടേണ്ടി വന്നു. ആദ്യ പകുതിയില്‍ ബാഴ്സലോണ ഫോര്‍വേഡ് ഓള്‍മോയ്ക്ക് ടീമിന്റെ ലീഡ് ഇരട്ടിയാക്കാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ അല്‍തേ ബയിന്ദിറിന്റെ രണ്ട് മികച്ച സേവുകള്‍ തുര്‍ക്കിയെ രക്ഷിച്ചു.

ബാരിസ് യില്‍മാസിന്റെ അക്രോബാറ്റിക് ഓവര്‍ഹെഡ് കിക്ക് സ്പാനിഷ് ഗോള്‍കീപ്പര്‍ സൈമണും മികച്ച സേവ് നടത്തി, കളി 1-1 എന്ന നിലയില്‍ മികച്ച നിലയിലായി. യൂറോപ്പില്‍ ഇംഗ്‌ളണ്ട് മാത്രമാണ് ഗോള്‍ വഴങ്ങാതെ ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ യൂറോപ്പില്‍ പൂര്‍ത്തീകരിച്ചത്.

Ads by Google
Ads by Google
TRENDING NOW