-->
ദോഹ: ഒട്ടേറെ ഫുട്ബോൾ മുഹൂർത്തങ്ങൾക്ക് വേദിയായ ദോഹ സ്റ്റേഡിയതിൽ ഖിഫ് സൂപ്പർ കപ്പിന് കിക്ക്ഓഫ്. ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിന്റെ അന്തർ ജില്ലാ ഫുട്ബോൾ മത്സരമായ ഖിഫ് സൂപ്പർ കപ്പ്പതിനാറാം സീസണിന്റെ നവംബർ 13ന് നടന്ന ഉത്ഘാടന മത്സരത്തിൽ കോഴിക്കോടിന് വിജയം. രണ്ടാം മത്സരത്തിൽഒറിക്സ്–യുണൈറ്റഡ് പോരാട്ടം സമനിലയിലായി.വയനാട് കൂട്ടം ടീമിനെ മാപ്‌സ് കോഴിക്കോട് 2–0 ന് കീഴടക്കിയാണ് ആദ്യ മത്സരത്തിൽ ജേതാക്കളായത്. ജേഴ്സി നമ്പർ 16 മുസമ്മിൽ 18-ാം മിനുട്ടിലും 50-ാം മിനുട്ടിലും രണ്ട് ഗോളുകൾ നേടിയാണ് കോഴിക്കോടിന്റെ ഏകപക്ഷീയമായ വിജയം.മുസമ്മിലാണ് ആദ്യ കളിയിലെമാൻ ഓഫ് ദി മാച്ച്.രണ്ടാം മത്സരത്തിൽ ഒറിക്സ്കാസർഗോഡും യുണൈറ്റഡ് എറണാകുളവും കടുത്ത പോരാട്ടത്തിനൊടുവിൽ സമനിലയിൽ കലാശിച്ചു. ജേഴ്സി നമ്പർ 17 അൽഫാസ് 42-ാം മിനുട്ടിൽ ഒറിക്സ് കാസർഗോഡിന് ലീഡ് നൽകി.എന്നാൽ 69-ാം മിനുട്ടിൽ ജേഴ്സി നമ്പർ 8 ഉമർ, പേനാൾട്ടിയിലൂടെ എറണാകുളം ടീമിനായി സ്കോർ തുല്യം ചെയ്തു.
അൽഫാസാണ് രണ്ടാമത്തെ കളിയുടെ മാൻ ഓഫ് ദി മാച്ച്.രണ്ടാം ദിവസമായ നവംബർ 14ന് വെള്ളിയാഴ്ച നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ ക്യു.ആർ.ഐ തൃശൂർ ടീം ട്രാവൻകൂർ എഫ്.സിയെ 4–1 ന് പരാജയപ്പെടുത്തി. മത്സരം തുടങ്ങി വെറും 20 സെക്കൻഡിനുള്ളിൽ തന്നെ ഖിഫ് ചരിത്രത്തിലെ വേഗമേറിയ ഗോളും പിറന്നു. തൃശൂരിന്റെ പ്രതിരോധത്തെ നിലംപരിശാക്കികൊണ്ട്ട്രാവൻകൂർ എഫ്.സിയുടെ 5-ാം നമ്പർ താരം ക്രിസ്റ്റോ ദാസൻ ആദ്യ ഗോൾനേടി.14-ാം മിനുട്ടിൽ തൃശൂരിന്റെ 22-ാം നമ്പർ താരം മൗസഫ് സമനില ഗോൾ നേടി.17-ാം മിനുട്ടിൽ 19-ാം നമ്പർ താരം ആന്റണി നേടിയ പെനാൽറ്റി ഗോളോടെ തൃശൂർ ലീഡിലെത്തി. (2–1) രണ്ടാം പകുതിയിൽ തൃശൂർ പൂർണ മേൽക്കോയ്മ പുലർത്തി. മൗസഫും ആന്റണിയും ഓരോ ഗോൾ വീതം നേടി, തൃശൂരിന് 4–1 എന്ന നിർണായക ജയം ഉറപ്പാക്കി.ശിശുദിനത്തിന്റെ ഭാഗമായി വൈകുന്നേരം 7:30-ന് പ്രത്യേക കിഡ്‌സ് മത്സരം നടന്നു.ഖിഫ് ജൂനിയർ ലീഗ് ഇന്റർ അക്കാദമി ടൂർണമെന്റ് ആവേശകരമായ തുടക്കമായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ഫാൽക്കൺ അക്കാദമിയും ബ്ലാസ്റ്റേഴ്‌സ് അക്കാദമിയും 1–1 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞു. തുടക്കം മുതൽ ശക്തമായ ആക്രമണ-പ്രതിയാക്രമണങ്ങളോടെ കളി ആവേശകരമായി മുന്നേറി.
മത്സരത്തിന്റെ 6-ാം മിനുട്ടിൽ ജേഴ്സി നമ്പർ 18 ആയ സുഊദ് ഫാൽക്കണിന് ലീഡ് സമ്മാനിച്ചു. എന്നാൽ വെറും മൂന്ന് മിനുട്ടിനകം, 9-ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ 10-ാം നമ്പർ താരം അർഷ് സമനില ഗോൾ നേടി, മത്സരം തുല്യതയിൽ എത്തിച്ചു.ഫാൽക്കൺ, ബ്ലാസ്റ്റേഴ്‌സ്, പെർഫെക്ട്, അഗ്ബിസ് എന്നീ അക്കാദമികളാണ് മത്സരിക്കുന്നത്. നവംബർ 20 ന് വ്യാഴാഴ്ചവൈകുന്നേരം 7.30ന് ക്യു.ആർ.ഐ തൃശൂർ ഹോട്ട് ആൻ കൂൾ എഫ്‌സി കണ്ണൂരിനെ നേരിടും.രാത്രി 9.10 മുതൽ നടക്കുന്ന രണ്ടാം മത്സരത്തിൽ മാപ്സ് കോഴിക്കോട് ഗ്രാൻഡ് മാൾ മലപ്പുറം എഫ്.സിയുമായി പോരാടും.
നവംബർ 21 ന് വെള്ളിയാഴ്ച മൂന്ന് മത്സരങ്ങളാണ് അരങ്ങേറുന്നത്. കാസർഗോഡ്–ട്രാവൻകൂർ മത്സരത്തോടെയാണ് തുടക്കം.
പിന്നീട് വയനാട്–എറണാകുളം, കണ്ണൂർ–മലപ്പുറം മത്സരങ്ങൾ നടക്കും ഒരോ വാരാന്ത്യങ്ങളിലും ഖത്തറിലെ ഫുട്ബോൾ പ്രേമികളെ ത്രസിപ്പിക്കുന്ന ഖിഫ് സൂപ്പർകപ്പിന്റെ ഔദ്യോഗിക ഉത്ഘാടനംനവംബർ 28 ന് നടക്കും. ഡിസംബർ 19 ന് വെള്ളിയാഴ്ച അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് ഖിഫ് സൂപ്പർ കപ്പിന്റെ കലാശപോരാട്ടം.
ഷഫീക്ക് അറക്കൽ