Thursday, March 12, 2026 Last Updated 56 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 01.02 PM

ശ്രീനാഥ് ശങ്കരൻ കുട്ടിയുടെ 'പതമ്പ്’ നോവൽ ഖത്തറിൽ പ്രകാശനം ചെയ്തു

uploads/news/2025/11/811508/doha-news.gif

ദോഹ: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീനാഥ് ശങ്കരൻ കുട്ടിയുടെ ആദ്യ നോവൽ 'പതമ്പ്' ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ പ്രകാശനം ചെയ്തു. ഖത്തർ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ഐ സി സി അശോകഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ പുസ്‌തകം ഏറ്റുവാങ്ങി. .കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും നവോത്ഥാന കാലഘട്ടത്തിലെ ജീവിതവും പഠനവിഷയമാക്കുന്ന നോവലായ പതമ്പിൽ ചരിത്രത്തിൽ രേഖപ്പെടുത്താത്തയിടങ്ങളിൽ ഫിക്‌ഷൻ്റെ സാധ്യതകൾ ഉപയോഗിച്ച് ചരിത്രസംഭവങ്ങളെയും ഭാവനയെയും മനോഹരമായി കോർത്തെടുക്കുന്നതിൽ ശ്രീനാഥ് വിജയിച്ചിട്ടുണ്ടെന്ന് പുസ്‌തകം പരിചയപ്പെടുത്തികൊണ്ട് എ പി മണികണ്ഠൻ അഭിപ്രായപ്പെട്ടു.

സംസ്‌കൃതി വൈസ് പ്രസിഡൻ്റ് നിഥിൻ എസ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ,എ കെ ജലീൽ, ചിത്ര ശിവൻ, തോമസ് വർഗ്ഗീസ്, ഇ എം സുധീർ, ഷൈജു ധമനി എന്നിവർ വായനാനുഭവം പങ്കുവയ്ച്ചു.ചന്ദ്രൻമോഹൻ പിള്ള, കെ ആർ ജയരാജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഖത്തർ ഇന്ത്യൻഓതേഴ്സ്ഫോറം പ്രസിഡന്റ് കെ സി സാബു, മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി മംഗലം,സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ സാന്നിധ്യം വഹിച്ചു.

നോവലിസ്റ്റ് ശ്രീനാഥ് ശങ്കരൻകുട്ടി മറുപടി പ്രസംഗം നടത്തി. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും ജോയിൻ്റ് സെക്രട്ടറി അബ്‌ദുൾ അസീസ് നന്ദിയും പറഞ്ഞു.സംസ്കൃതി ഖത്തർ കേന്ദ്ര കമ്മിറ്റി അംഗവും, സാഹിത്യവിഭാഗം സബ്കമ്മിറ്റി കൺവീനറുമായ ശ്രീനാഥ് ശങ്കരൻകുട്ടി സമകാലിക മലയാളം, മാധ്യമംആഴ്ചപതിപ്പ്, ട്രൂ കോപ്പി തുടങ്ങിയ ആനുകാലികങ്ങളിൽ ശ്രദ്ധേയമായ ചെറുകഥകൾഎഴുതിയ
പ്രതിഭാധനനായഎഴുത്തുകാരനാണ്.സുനിൽ പി ഇളയിടമാണ് നോവലിന്അവതാരികഎഴുതിയിരിക്കുന്നത്.ഓണ്‍ലൈനായി പുസ്തകം വാങ്ങാന്‍ www.mbibooks.com സന്ദര്‍ശിക്കുക.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW