-->
ദോഹ: ഖത്തറിന്റെയും ഇന്ത്യയുടെയും മാധ്യമ ബന്ധം കൂടുതൽശാക്തീ കരിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഖത്തർ മീഡിയ കോർപ്പറേഷൻ ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ താമർ അൽ താനിയുമായികൂടിക്കാഴ്ച നടത്തി. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ
ഇരു രാജ്യങ്ങളും മാധ്യമ മേഖലയിലെ സഹകരണ സാധ്യതകൾ വിലയിരുത്തി. വാർത്താ കൈമാറ്റം, മീഡിയ വികസനം, സംയുക്ത മാധ്യമ പദ്ധതികൾ എന്നിവയിലൂടെ ബന്ധം കൂടുതൽ കാര്യക്ഷമമാക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
ഡിജിറ്റൽ മീഡിയ, പൊതുജനപ്രചാരണം, സാംസ്കാരിക മാധ്യമ സഹകരണം എന്നിവയിലൂടെ രണ്ടു രാജ്യങ്ങൾക്കും ശക്തമായ അവസരങ്ങളുണ്ടെന്ന് ഇരുവരും ഏകകണ്ഠമായി വിലയിരുത്തി. ഭാവിയിൽ കൂടുതൽ സഹകരണ ഘടകങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യാനുള്ള തയ്യാറെടുപ്പും കൂടിക്കാഴ്‌ചയിൽ പ്രകടമായി. ഖത്തറും ഇന്ത്യയും തമ്മിലുള്ള ദീർഘകാലബന്ധത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു പ്രധാന ചർച്ചയായി ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നു.
ഷഫീക്ക് അറക്കൽ