Saturday, March 14, 2026 Last Updated 58 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 02.46 PM

പോക്കോ F7 5ജി ഇപ്പോള്‍ ഡിസ്‌കൗണ്ട് വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് സ്വന്തമാക്കാം

on

പോക്കോ തങ്ങളുടെ എഫ് സീരീസില്‍ ഈ വര്‍ഷം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് പോക്കോ എഫ്7 (POCO F7) 5ജി. 35000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു മോഡല്‍ ആണിത്. നല്ല ബാറ്ററി ശേഷിയുള്ള ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ''ഇന്ത്യയിലെ ഏറ്റവും ബാറ്ററി ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണ്‍'' എന്ന വിശേഷണവുമായി എത്തിയ പോക്കോ എഫ്7 ഒരു മികച്ച ഓപ്ഷനായിരിക്കും. ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഡിസ്‌കൗണ്ട് സഹിതമാണ് ഈ ഫോണ്‍ വില്‍ക്കുന്നത്.

പോക്കോ F7 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും 12GB + 512GB വേരിയന്റിന് 33,999 രൂപയുമായിരുന്നു വില. ഇപ്പോള്‍ ഈ വില കുറഞ്ഞിരിക്കുന്നു. നിലവില്‍ 30999 രൂപ പ്രാരംഭ വിലയില്‍ പോക്കോ എഫ്7 ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് ഈ എഫ് സീരീസ് ഫോണ്‍ വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. മികച്ച ബാറ്ററി മാത്രമല്ല, റാം, സ്റ്റോറേജ് ഓപ്ഷനുകളും എഫ്7ന് പോക്കോ നല്‍കിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഫ്‌ലിപ്പ്കാര്‍ട്ടിലെ മൊബൈല്‍ ഓഫര്‍ ബാനറില്‍ 28999 രൂപ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

3.2GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8s Gen 4 4nm പ്രോസസര്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 6.83 ഇഞ്ച് (2800 x 1280 പിക്‌സല്‍സ്) 1.5K OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2560Hz വരെ ഇന്‍സ്റ്റന്റ് സാമ്പിള്‍ റേറ്റ്, ഡോള്‍ബി വിഷന്‍, 3840Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ് ഐ പ്രൊട്ടക്ഷന്‍, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ സജ്ജീകരിച്ചിരിക്കുന്നു. അഡ്രിനോ 825 GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ്, ഇന്‍-ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP66+ IP68+ IP69 റേറ്റിങ്‌സ് എന്നിവയും ഇതിലുണ്ട്.

1/1.95' സോണി IMX882 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ, OIS, EIS, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ക്യാമറ, 4K 60fps വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നീ ഫീച്ചറുകള്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും OV20B സെന്‍സറുള്ള 20MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ 7550mAh ബാറ്ററി, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ഒഎസ് 2, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവല്‍ 4G VoLTE, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍,യുഎസ്ബി ടൈപ്പ്-സി, എന്‍എഫ്സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW