-->
തിരുവനന്തപുരം: എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവം കേരളത്തില്‍ വന്‍വിവാദമായിരിക്കെ തെരഞ്ഞെടുപ്പ കമ്മീഷന്‍ ബിഎല്‍ഒ മാര്‍ക്ക് നല്‍കിയിരുന്നു സമ്മര്‍ദ്ദത്തിന്റെ തെളിവുകള്‍ പുറത്തുവന്നു. നവംബര്‍ നാല് മുതലാണ് സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഡിസംബര്‍ നാലിനുള്ളില്‍ എന്യൂമറേഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം വിതരണം വേഗത്തിലാക്കണമെന്നും ഈമാസം 15നുള്ളില്‍ ഫോം വിതരണം പൂര്‍ത്തീയാക്കണമെന്നും. അല്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു നിര്‍ദേശം. എല്ലാ ശനിയാഴ്ചകളിലും വിളിക്കുന്ന പരിഷ്‌കരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ വിഷയം ഉയര്‍ന്നിരുന്നെങ്കിലും നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.
ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്. കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍വീസ് സംഘടനകളുടെ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. ഇന്നത്തെ എസ്‌ഐആര്‍ ജോലി ബഹിഷ്‌കരിച്ചാണ് ബിഎല്‍ഒ കൂട്ടായ്മയുടെ പ്രതിഷേധം.