Friday, March 13, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 12.46 PM

സ്പീഡ് പോസ്റ്റയി അയച്ച സത്യവാങ്മൂലത്തിലും പിഴവ് ; വൈഷ്ണ സുരേഷിന് തെരഞ്ഞെുപ്പില്‍ മത്സരിക്കാനാകില്ല

uploads/news/2025/11/811306/vaishnava.jpg

തിരുവനന്തപുരം: മുട്ടട ഡിവിഷനില്‍ നിന്നും മത്സരിക്കാന്‍ അവസരം തേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷണ്‌വ സുരേഷിന് വീണ്ടും തിരിച്ചടി. തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ് സംഭവിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവില്ല. സ്പീഡ് പോസ്റ്റ് ആയി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് വീണ്ടും തെറ്റ് വന്നത്.

വൈഷ്ണയുടെ വിശദീകരണം നല്‍കേണ്ട അവസാന തീയതി 13 ആയിരുന്നു. 14ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഇലക്ഷന്‍ കമ്മീഷന്റെ സമയക്രമം. എന്നാല്‍ 15നാണ് സ്പീഡ് പോസ്റ്റ് മുഖേന വൈഷ്ണ തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ സത്യവാങ്മൂലം നല്‍കിയെങ്കിലും അതിലും പിഴവ് കണ്ടെത്തിയിരിക്കുകയാണ്. വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

TC 18/564 എന്ന കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന സത്യവാങ്മൂലം. ബന്ധുവായ സന്ദീപ് എന്ന വ്യക്തിയുടെ
New TC 18/ 2365- Old TC 3/564 നമ്പരുള്ള കെട്ടിടത്തിലാണ് താമസം എന്ന് പുതിയ സത്യവാങ്മൂലം. എന്നാല്‍, K SMARTല്‍ നിന്നും ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കവേ New TC 18/ 2365- എന്ന നമ്പറിലെ കെട്ടിടത്തിന്റെ പഴയ നമ്പര്‍ TC 3/566 ആണ്.

വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്ന് കാണിച്ച് സിപിഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തുടക്കത്തില്‍ തന്നെ ഉണ്ടായ അനുകൂല ട്രെന്‍ഡില്‍ സിപിഐഎമ്മിന് ഭയമുണ്ടാകാമെന്ന് വൈഷ്ണ സുരേഷിന്റെ പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW