Saturday, March 14, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 04.14 PM

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്'; എംപിമാർ മത്സരിക്കേണ്ടെന്ന് ഉണ്ണിത്താന്‍

uploads/news/2026/03/830200/5.gif
photo - facebook

കാസർഗോഡ്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. എംഎല്‍എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് എംപിമാര്‍ ശ്രമിക്കേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നും അദ്ദേഹം പരിഹസിച്ചു.

എംപിയായിരിക്കെ കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കണമെന്ന് കെ സുധാകരന്റെ ആവശ്യം ഉന്നയിക്കവേയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം സീറ്റ് ചർച്ചകൾക്കിടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച് കൊണ്ട് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു. ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്‌ളക്‌സുകള്‍ വെച്ചു. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ഉള്ളതിനാൽ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന കെ സുധാകരന്‍റെ ആവശ്യത്തിൽ അന്തിമ തീരുമാനം ആയില്ല. കെ സുധാകരന്‍ ഇതിൽ അതൃപ്തി പ്രകടമാക്കിയിരുന്നു. പിന്നാലെയാണ് സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ഉയര്‍ന്നത്.

Ads by Google
Saturday 14 Mar 2026 04.14 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW