Saturday, March 14, 2026 Last Updated 47 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 12.38 PM

ലണ്ടനിലെ തേംസ് നദിയില്‍ കാല്‍ കഴുകിയും കുളിച്ചും ഇന്ത്യക്കാരന്‍: സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനം

london, thames, river

ലണ്ടനിലെ പ്രശസ്തമായ തേംസ് നദിയില്‍ കാല്‍ കഴുകുന്ന ഇന്ത്യക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത്. ലണ്ടന്‍ ഐ, ടവര്‍ ബ്രിജ്, പാര്‍ലമെന്റ് ഹൗസുകള്‍ തുടങ്ങി നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തുകൂടി ഒഴുകുന്ന തേംസ് കേവലം ഒരു ജലപാത മാത്രമല്ല, ലണ്ടനിലെ പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്ക് കൂടിയാണ്. വിഡിയോയില്‍ കാണുന്ന യുവാവ് നദിയുടെ കരയില്‍ നിന്ന് കാല്‍ കഴുകിയ ശേഷം പിന്നീട് ഇവിടെ കുളിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

വീഡിയോ വൈറലായതോടെ നിരവധിപേര്‍ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. മറ്റുചിലര്‍ ഈ പ്രവൃത്തി നിയമലംഘനമാണോ എന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്. തേംസ് നദിയുടെ സുരക്ഷയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ ഈ സംഭവത്തോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. തേംസിന്റെ പല ഭാഗങ്ങളിലും ഇ. കോളി ബാക്ടീരിയയുടെയും മലിനജലവുമായി ബന്ധപ്പെട്ട മറ്റ് മാലിന്യങ്ങളുടെയും അളവ് കൂടുതലായി കണ്ടെത്തിയെന്ന് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ, ഫ്‌ലഷ് ചെയ്ത വെറ്റ് വൈപ്പുകളും പ്ലാസ്റ്റിക്കുകളും അടിഞ്ഞുകൂടി ഹാമര്‍സ്മിത്ത് ബ്രിജിന് സമീപം ഉള്‍പ്പെടെ 'വെറ്റ്‌വൈപ്പ് ദ്വീപുകള്‍' രൂപം കൊള്ളുന്നതായും ആരോപണമുണ്ട്.

നീന്താന്‍ നിശ്ചയിച്ച പല സ്ഥലങ്ങളിലെയും ജലത്തിന്റെ ഗുണനിലവാരം 'മോശമായ നിലയില്‍' എന്നാണ് ഇംഗ്ലണ്ടിലുടനീളമുള്ള ദേശീയ വിലയിരുത്തലുകള്‍. ഇതിനിടെ തേംസ് നദിയിലെ യുവാവിന്റെ പ്രവൃത്തി വൈറലായതോടെ നദിയിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പൊതുചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

Ads by Google
Monday 17 Nov 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW