Wednesday, March 11, 2026 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 16 Nov 2025 07.11 PM

ഐടെല്‍ എ90 ലിമിറ്റഡ് എഡിഷന്‍ ലോഞ്ച് ചെയ്തു ; 100 ദിവസത്തിനുള്ളില്‍ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും

on

ഐടെലിന്റെ പുതിയ ബജറ്റ് ഫ്രണ്ട്‌ലി എ സീരീസ് സ്മാര്‍ട്ട്‌ഫോണായി ഐടെല്‍ എ90 ലിമിറ്റഡ് എഡിഷന്‍ (itel A90 Limited Edition) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയില്‍ ഒരു 4ജി ഫോണ്‍ തേടുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഐടെല്‍ A90 ലിമിറ്റഡ് എഡിഷന്റെ വില 7,299 രൂപയാണ്. സ്‌പേസ് ടൈറ്റാനിയം, സ്റ്റാര്‍ലിറ്റ് ബ്ലാക്ക്, അറോറ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. 100 ദിവസത്തിനുള്ളില്‍ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയാണ് ഐടെല്‍ A90 ലിമിറ്റഡ് എഡിഷന്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

90Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് HD+ (720 x 1612 പിക്‌സലുകള്‍) IPS സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 180Hz ടച്ച് സാമ്പിള്‍, ഡൈനാമിക് ബാര്‍, 480 nits ബ്രൈറ്റ്‌നസ് ഫീച്ചറുകള്‍ സഹിതമാണ് ഈ ഡിസ്‌പ്ലേ എത്തുന്നത്. 2.2GHz യൂണിസോക് T7100 ഒക്ട-കോര്‍ (6x കോര്‍ടെക്‌സ്-A55 + 2x കോര്‍ടെക്‌സ്-A75) 12nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G57 MP1 GPU, 12GB (4GB RAM + 8GB വെര്‍ച്വല്‍ റാം) റാം, 128GB ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം, 13MP മെയിന്‍ റിയര്‍ ക്യാമറ, LED ഫ്‌ലാഷ്, അഡ്വാന്‍സ്ഡ് ഇമേജ് പ്രോസസ്സിംഗ്, സ്ലൈഡിംഗ് സൂം, സെല്‍ഫിക്കും വീഡിയോകോളുകള്‍ക്കുമായി 8MP ഫ്രണ്ട് ക്യാമറ എന്നിവയും A90 ലിമിറ്റഡ് എഡിഷനിലുണ്ട്. മികച്ച ഈട് ആണ് ഈ ലിമിറ്റഡ് എഡിഷന്‍ ഫോണിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി ഐടെല്‍ എടുത്തു പറയുന്നത്. മിലിട്ടറി ഗ്രേഡ് ഈട് (MIL- STD- 810H), IP54 പൊടി, സ്പ്ലാഷ് പ്രതിരോധം, ഐടെല്‍ 3P പ്രൊട്ടക്ഷന്‍ എന്നിവ A90 ലിമിറ്റഡ് എഡിഷനില്‍ ഐടെല്‍ സജ്ജീകരിച്ചിരിക്കുന്നു.

3.5mm ഓഡിയോ ജാക്ക്, DTS ഓഡിയോ, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് അണ്‍ലോക്ക്, USB ടൈപ്പ്-സി, ജി-സെന്‍സര്‍, ഡൈനാമിക് ബാര്‍ നാവിഗേഷന്‍, മൈക്രോ എസ്ഡി സ്ലോട്ട് ഉള്ള ഡ്യുവല്‍ നാനോ സിം, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് 5, GPS/GLONASS/Beidou എന്നീ ഫീച്ചറുകളും ഈ ഐടെല്‍ ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 14 ഗോ എഡിഷനില്‍ ആണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5000mAh ലി-അയണ്‍ ബാറ്ററിയാണ് ഐടെല്‍ A90 ലിമിറ്റഡ് എഡിഷനില്‍ ഉള്ളത്. ഇത് 10W ഇന്‍-ബോക്‌സ് ചാര്‍ജര്‍, 15W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ എന്നിവ സഹിതം എത്തുന്നു. ഐടെലിന്റെ AI വോയ്സ് അസിസ്റ്റന്റ്, ഡൈനാമിക് ബാര്‍ നാവിഗേഷന്‍ എന്നിവ ഈ ഫോണിന്റെ അധിക ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW