-->
ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ഹോണര്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഹോണര്‍ X7c 5ജി (HONOR X7c 5G). 15000 രൂപയില്‍ താഴെ വിലയിലാണ് ഈ ഫോണ്‍ എത്തിയത്. ഇതിന്റെ ഒരു പ്രത്യേകത അടിസ്ഥാന മോഡല്‍ തന്നെ 256GB സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോണര്‍ X7c 5ജിയുടെ 8GB + 256GB വേരിയന്റിന് 14,999 രൂപയായിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. ഇത് ഡിസ്‌കൗണ്ട് സഹിതമുള്ള വിലയാണ് എന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്നും ഇതേ വിലയില്‍ തന്നെയാണ് ഈ ഫോണ്‍ ആമസോണില്‍ ലിസ്റ്റ് ചെയ്ത് വന്നിരുന്നത്. ഇപ്പോള്‍ ഈ 256ജിബി സ്റ്റോറേജ് ഫോണിന്റെ വില കുറഞ്ഞിരിക്കുന്നു.
ഇപ്പോള്‍ 13999 രൂപ പ്രാരംഭ വിലയിലാണ് ഹോണര്‍ X7c 5G ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിലക്കുറവിന് പുറമേ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമല്ല, എന്നാല്‍ ആമസോണ്‍ പേ ബാലന്‍സ് വഴിയുള്ള പര്‍ച്ചേസിന് 429 രൂപ ക്യാഷ്ബാക്ക് ലഭ്യമാണ്. ഫോറസ്റ്റ് ഗ്രീന്‍, മൂണ്‍ലൈറ്റ് വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. ആമസോണ്‍ വഴി മാത്രമാണ് ഇത് വാങ്ങാനാകുക എന്ന പ്രത്യേകതയുമുണ്ട്. 6.8 ഇഞ്ച് FHD+ TFT LCD ഡിസ്‌പ്ലേ, 850 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 120Hz റിഫ്രഷ് റേറ്റ്, അലൂമിനോസിലിക്കേറ്റ് ഗ്ലാസ്, ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 613 GPU, 8GB LPDD4X റാം, 256GB സ്റ്റോറേജ്, ഡ്യുവല്‍ റിയര്‍ ക്യാമറ (50MP മെയിന്‍ ക്യാമറ, 2MP ഡെപ്ത് സെന്‍സര്‍), 5MP ഫ്രണ്ട് ക്യാമറ.
മാജിക് ഒഎസ് 8.0, ഡ്യുവല്‍ സിം (നാനോ + നാനോ), സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകള്‍, IP64 റേറ്റിങ്, SGS സര്‍ട്ടിഫിക്കേഷനോടു കൂടിയ ഡ്രോപ്പ് റെസിസ്റ്റന്‍സ്, ട്രിപ്പിള്‍ - റെസിസ്റ്റന്‍സ് പ്രൊട്ടക്ഷന്‍, 5G SA/NSA, 4G VoLTE, USB ടൈപ്പ്-സി, 35W സൂപ്പര്‍ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 5200mAh ബാറ്ററി, 166.9×76.8×8.24mm വലിപ്പം, 193 ഗ്രാം ഭാരം.