-->
ദക്ഷിണസമുദ്രത്തിലെ ആഴക്കടലില്‍ 30 ഇനം പുതിയ സമുദ്രജീവികളെ കണ്ടെത്തി ഗവേഷകര്‍. ഇതില്‍ സ്‌പോഞ്ച് വിഭാഗത്തില്‍പെട്ട 'ഡെത്ത് ബോള്‍' എന്ന ജീവികളും ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയം. അഗ്‌നിപര്‍വത പ്രദേശങ്ങളായ മോണ്ടഗ്യു, സാന്‍ഡേഴ്‌സ് ദ്വീപുകള്‍, സൗത്ത് സാന്‍ഡ്വിച് ട്രെഞ്ച് എന്നിവിടങ്ങളിലാണ് അപൂര്‍വയിനം പുതിയ ജീവജാലങ്ങളെ കണ്ടെത്തിയത്.
മറ്റ് കടല്‍ സ്‌പോഞ്ചുകളില്‍ നിന്നും വ്യത്യസ്തരാണ് ഡെത്ത് ബോളുകള്‍. പേര് പോലെ തന്നെ ബോളിന്റെ ആകൃതിയിലാണ് ഇവയുടെ ശരീരം. സാധാരണയുള്ള കടല്‍ സ്‌പോഞ്ചുകള്‍ ഫില്‍റ്റര്‍ ഫീഡിംഗിലൂടെ ഭക്ഷണം കണ്ടെത്തുമ്പോള്‍ ഈ ജീവികള്‍ ഇരകളെ വേട്ടയാടിയാണ് ഭക്ഷണമാക്കുന്നത്. ശരീരത്തിലെ ചെറിയ കൊളുത്തുകള്‍ പോലുള്ള ഭാഗം കൊണ്ടാണ് അവ ഇരകളെ കുടുക്കുന്നത്.
ജാപ്പനീസ് സ്ഥാപനമായ നിപ്പോണ്‍ ഫൗണ്ടേഷന്‍നെക്ടണ്‍ ഓഷ്യന്‍ സെന്‍സസ് സംഘവും ഷ്മിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷക സംഘവും ചേര്‍ന്നാണ് ഈ ജീവികളെ കണ്ടെത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി 14 വിഭാഗങ്ങളില്‍ നിന്നുള്ള 2,000ത്തോളം സ്‌പെസിമെനുകളും ആയിരക്കണക്കിന് ഹൈഡെഫനിഷന്‍ ചിത്രങ്ങളും വീഡിയോകളും സംഘം ശേഖരിച്ചു.