Friday, March 13, 2026 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 07.40 PM

ബത്ലേഹേമിലെ ആ പഴയ ആമി തന്നെ; ലൈന്‍ഗൗണില്‍ സ്റ്റൈലിഷ് ക്യൂട്ട് ലുക്കില്‍ മഞ്ജുവാര്യര്‍; നിങ്ങൾ ആഗ്രഹിക്കുന്ന സ്നേഹമായി സ്വയം മാറണമെന്ന് കുറിച്ച് താരം

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ മഞ്ജുവാര്യര്‍ പ്രായത്തെ വെല്ലുന്ന ക്യൂട്ട് ലുക്കില്‍ പങ്കിടുന്ന ചിത്രങ്ങള്‍ ആരാധകര്‍ വളരെപ്പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കാഷ്വല്‍ ഗൗണില്‍ കൂള്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താ​‍രം.
Manju Warrier
Manju Warrier (Image Source: Instagram)

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോഴും നിറഞ്ഞ സ്നേഹത്തോടെ ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം ജനപ്രിയ താരമായി. സ്റ്റൈല്‍മന്നന്‍ രജനികാന്തിനൊപ്പം വരെ അഭിനയിച്ച് മഞ്ജു തമിഴകത്തിന്റെ പ്രിയതാരമായി. സിനിമ തിരക്കുകളിൽ നിന്നും വീണുകിട്ടുന്ന ഇടവേളകൾ യാത്രയ്ക്കായും താരം മാറ്റിവയ്ക്കാറുണ്ട്.
ഔട്ട്ഫിറ്റുകളിലും സ്റ്റൈലിഷ് ലുക്കുകളും തന്റേതായ ഒരു ഐഡന്റിറ്റി കൂടി കൊണ്ടുവന്നിട്ടുണ്ട് താരം. പ്രായം നാല്‍പ്പത്തഞ്ചു ക​ഴിഞ്ഞെങ്കിലും മധുരപതിനേഴിന്റെ ക്യൂട്ട്നെസ്സും സ്റ്റൈലുമാണ് താരത്തിനുള്ളത്. ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ എന്നും കാഴ്ചക്കാരെ വിസ്മയിപ്പിക്കാറുണ്ട് താരം. അനുദിനം ചെറുപ്പമാകുന്ന താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ ക്യൂട്ട് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മഞ്ജുവാര്യര്‍. നീളൻ ഗൗണും കൂളിങ് ഗ്ലാസ്സും തൊപ്പിയും വച്ച് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു ചിത്രങ്ങളില്‍. വളരെ ചുറുചുറുക്കോടെ പോസ് ചെയ്യുന്ന താരം കാഷ്വല്‍ വെയറില്‍ കൂടുതല്‍ ചെറുപ്പമാകുകയാണ്. ഇതേ കൂള്‍ ലുക്കില്‍ ഷോപ്പിംഗിന് പോകുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘‘നിങ്ങൾ ആഗ്രഹിക്കുന്ന സ്നേഹമായി സ്വയം രൂപാന്തരപ്പെടുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഒരു മായാജാലക്കാരിയെപ്പോലെ തന്റെ കൈയിലുള്ള ബാഗ് പിടിക്കുന്ന താരത്തെയും ചിത്രങ്ങളില്‍ കാണാം. ആരാധകര്‍ താരത്തിന്റെ കൂള്‍ ലുക്ക് ഏറ്റെടുക്കുകയാണ്.

Ads by Google
Saturday 15 Nov 2025 07.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW