Saturday, March 14, 2026 Last Updated 40 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 05.19 PM

‘ഇങ്ങനെയാണോ ഒരാള്‍ക്ക് വീടുണ്ടാക്കി കൊടുക്കുന്നത്? വീടിന്റെ സിറ്റൗട്ട് മൊത്തം ഇടിഞ്ഞ് പൊളിഞ്ഞു; രേണു അന്ന് പറഞ്ഞത് 100 ശതമാനം സത്യം...’ ശാരിക കെബി

uploads/news/2025/11/810993/Untitled-2.jpg
Sarika kb and Renu sudhi (Image Source: Instagram)

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള മിമിക്രി കലാകാരനും അഭിനേതാവുമായിരുന്നു കൊല്ലം സുധി. ഒരു കാറപടകത്തിലൂടെ അകാലത്തില്‍ ​സുധി വേര്‍പെട്ടു പോയതോടെ ഭാര്യയായ രേണു സുധിയോടും മക്കളോടും എല്ലാവര്‍ക്കും സഹതാപവും സ്നേഹവും അനുകമ്പയുമായിരുന്നു. സുധിയുടെ മരണശേഷം രേണുവിന് സാമ്പത്തിക സഹായം പലരും നല്‍കിയിരുന്നു. സുധിയു​ടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു ഒരു വീട്. ഇത് മനസ്സിലാക്കിയ ചില ഒത്തൊരുമിച്ച് ഒരു വീട് വച്ചു കൊടുക്കാന്‍ തീരുമാനിച്ചു.
ഒരു സന്നദ്ധ സംഘടനയാണ് രേണുവിനും മക്കള്‍ക്കും വീട് വച്ചു നല്‍കിയത്. ‘സുധിലയം’ എന്ന് പേരിട്ട വീടിന്റെ പാലുകാച്ചലടക്കം രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ വീട് വച്ച് ഒന്നര വര്‍ഷം കഴിഞ്ഞ​പ്പോള്‍ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തി. വീടുണ്ടാക്കി നല്‍കിയവരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും വീടിന് ചോർച്ചയുണ്ടെന്നും രേണു പറഞ്ഞത് വലിയ വിവാദമായി മാറി.
വീടു വെച്ച സന്നദ്ധസംഘടനയടക്കം രേണുവിനെതിരെ രംഗത്തു വന്നു. കൂടാതെ വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിയിലും സംഭവത്തില്‍ പ്രതികരിച്ച് സംസാരിച്ചു. അതോടെ രേണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകളും വന്നുതുടങ്ങി.
എന്നാല്‍ ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് രേണുവിന്റെ സുഹൃത്തും അവതാരകയും ബിഗ്ബോസ് സീസണ്‍ 7 മല്‍സരാർത്ഥിയുമായ കെബി ശാരിക. വീട് വെച്ചുനൽകി ഒരു വർഷം തികയും മുൻപേ അത് പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു, ആര്‍ക്ക് കണ്ടാലുമത് മനസ്സിലാകും.
‘‘നിന്റെ വീട് ഞാന്‍ കണ്ടു. നല്ലൊരു അന്തരീക്ഷത്തിലാണ് ഈ വീട്. പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, ഇത് സംപ്രേക്ഷണം ചെയ്താല്‍ പ്രശ്നമുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. മുന്‍പ് വിവാദമായി മാറിയ ഒരു സംഭവമാണിത്. എന്നു കരുതി അത് പറയാതിരിക്കാന്‍ എനിക്ക് പറ്റില്ല. ഞാന്‍ കുറെ തവണ ഈ വീട് കണ്ടിട്ടുണ്ട്. പുറത്തു നിന്ന് ഈ വീട് കണ്ടപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരോട് പറഞ്ഞത്, രേണു പറഞ്ഞത് ശരിയാണല്ലോ എന്നാണ്. അവിടെയും ഇവിടെയുമൊക്കെ പൊളിഞ്ഞു കിടക്കുന്നു. നാലഞ്ചു വര്‍ഷമായിക്കാണും എന്നവര്‍ പറഞ്ഞപ്പോള്‍, ഞാന്‍ പറഞ്ഞു രണ്ടര വര്‍ഷമായിക്കാണും എന്നാണ്.
പക്ഷേ ഇവിടെ വന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത്, ഈ വീട് പണിതിട്ട് ഒരു വർഷമായതേയുള്ളൂ എന്ന്. ഒരു വര്‍ഷമായ വീടിന്റെ അവസ്ഥയല്ല ഇതിന്. എന്റെ വീട് ഇതിനേക്കാളും പഴക്കമുള്ളതാണ്. 25 വർഷത്തോളമായി എന്റെ വീട് വെച്ചിട്ട്. അതിന് ഇത്രയും പ്രശ്നമില്ല. ഞാനിത് പറയുന്നത് ആരെയും വ്യക്തിപരമായി ഹനിക്കാനോ വിവാദമുണ്ടാക്കാനോ അല്ല. പുറത്തു നിന്നൊരാള്‍ അത് ആരായാലും, അതിന് അഭിമുഖമോ ക്യാമറയോ ഒന്നും വേണ്ട, ഒരു അയല്‍വാസിയായിട്ട് ഈ വീടിനെ നോക്കിയാല്‍ കാര്യങ്ങള്‍ മനസ്സിലാകും. അവിടെയും ഇവിടെയും പൊളിഞ്ഞു കിടക്കുന്നത് കാണാം. ഇതൊരു പത്തു വര്‍ഷമായ വീടാണെങ്കില്‍ കുഴപ്പമില്ല, ഒരു അഞ്ചു വര്‍ഷമെങ്കിലും ആയിട്ടുണ്ടെങ്കിലും സാരമില്ലെന്ന് വയ്ക്കാം. ഇതിപ്പോള്‍ ആകെ ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ.
ഇങ്ങനെയാണോ ഒരാള്‍ക്ക് വീടുണ്ടാക്കി കൊടുക്കുന്നത്? അതുല്യ കലാകാരനായ കൊല്ലം സുധിയുടെ കുടുംബത്തിന് സാമ്പത്തിക സഹായവും വീടും വച്ചു കൊടുത്ത സുമനസ്സുകള്‍ക്ക് നന്ദി. പക്ഷേ അതിലൊരു കുറ്റമുണ്ടായാല്‍ അത് തുറന്നു പറയുന്നതില്‍ എന്താ പ്രശ്നം ? അവര്‍ ആരുടെയും അടിമയൊന്നുമല്ലല്ലോ. ആരും അരി കൊടുത്തു വാങ്ങിയതല്ലല്ലോ അവരെ. വീടിന്റെ മുന്നിലെ സിറ്റൗട്ട് മൊത്തം ഇടിഞ്ഞ് പൊളിഞ്ഞു. മനോഹരമായ ആര്‍ച്ചുണ്ട്, അതാകെ പൊടിഞ്ഞു പൊടിഞ്ഞു പോയിരിക്കുകയാണ്. ഇവിടെയുള്ളവരൊക്കെ സാധാരണ ആള്‍ക്കാരാണ്. അവർക്കിത് ഇടിച്ച്‌ പൊളിക്കാനുള്ള ആരോഗ്യമില്ല. ഒരു പുതിയ വീട് കിടക്കുന്നത് പോലെയല്ല ഇത് കിടക്കുന്നത്. 2018 ലെ പ്രളയം ഒന്നും വന്നില്ലല്ലോ. അതിന് ശേഷം വെച്ച വീടല്ലേ ഇത്.
ആ വീട് എന്റെ മക്കള്‍ക്ക് തന്ന വീടാണ്. ഞാൻ ആ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതില്‍ എനിക്ക് താല്‍പര്യമില്ല. ഞാനിപ്പോള്‍ ഹാർഡ് വർക്ക് ചെയ്യുന്നത് ഒരു വീടിന് വേണ്ടിയാണ്. എന്റെ നിവൃത്തികേടു കൊണ്ടും നന്ദികേട് കാണിക്കേണ്ട എന്നു കരുതിയുമാണ് മാറിപോകാത്തത്. വാടക വീട്ടിലേക്ക് മാറണം എന്നാഗ്രഹിക്കുന്നുണ്ട്. വീട് മക്കള്‍ക്കായി അവിടെ കിടന്നോ‌ട്ടെ, കാരണമത് സുധിച്ചേട്ടനു വേണ്ടി മക്കള്‍ക്ക് നല്‍കിയ വീടാണത്. എനിക്കവിടെ നില്‍ക്കണമെന്നില്ല. എനിക്കൊരു ചാന്‍സ് കിട്ടിയാല്‍ ഞാനൊരു നല്ല വീടു വച്ച് മാറും. ഈ വീട് ഒരു സ്മാരകമായി അവിടെ നിലനിര്‍ത്തും എന്നൊക്കെ രേണു ബിഗ് ബോസില്‍ വെച്ച്‌ എന്നോട് പറഞ്ഞിരുന്നു...
ഞാനിപ്പോള്‍ പറയുന്ന കാര്യങ്ങള്‍ രേണുവിനോട് പറഞ്ഞിട്ടല്ല പറയുന്നത്. എന്റെ മനസ്സില്‍ തോന്നിയ കാര്യമാണിത്. ഞാനിതു പറയുന്നത് കേട്ടിട്ട് രേണു പോലും ഞെട്ടുന്നുണ്ട്. സ്​‍ക്രിപ്റ്റഡല്ലയിത്...രേണു പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം സത്യമാണ്. ഇത്രയും മീഡിയകള്‍ ഇവിടെ കയറി ഇറങ്ങുന്നതല്ലേ. ഒരാള്‍ അതിനെക്കുറിച്ച്‌ കാണിച്ചിട്ടുണ്ടോ. എല്ലാവരും രേണുവിനെ കുറ്റം പറയാറുണ്ട്. ഞാൻ വഴിയില്‍ നിന്ന് കയറി വന്നപ്പോള്‍ ഈ വീടിന്റെ മുകളിലേക്കാണ് നോക്കിയത്. മൊത്തം അഴുക്ക് പിടിച്ച്‌ അവിടെയും ഇവിടെയും പൊളിഞ്ഞ് കിടക്കുന്നു. എങ്ങനെയാണ് ഒരു പുതിയ വീട് ഇങ്ങനെ പൊളിയുക, ഏതെങ്കിലും മീഡിയയെങ്കിലും ഇത് കാണിച്ചിട്ടുണ്ടോ ?... ’’ ശാരിക വീഡിയോയില്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW