-->
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും പേരുകേട്ട നാടാണ് നമ്മുടെ കൊച്ചു കേരളം. ഇവിടുത്തെ കലകളും പാരമ്പര്യവും വിദേശികളെപോലും ഇവിടേക്ക് ആകര്‍ഷിക്കാറുണ്ട്. ഇത്തരത്തില്‍ മറ്റ് നാടുകളില്‍ നിന്നും വരുന്നവര്‍ക്ക് അമ്പരപ്പേകുന്ന അത്തരം പ്രകടനങ്ങളില്‍ ഒന്നാണ് കളരിപ്പയറ്റ്. ഇപ്പോഴിതാ യുകെയില്‍ നിന്നെത്തിയ ഒരു വ്‌ലോഗര്‍ കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് കണ്ട് അമ്പരക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ കേരളം സന്ദര്‍ശിച്ച വേളയിലാണ്, ഡീന എന്ന യുവതി ഒരു ലൈവ് കളരിപ്പയറ്റ് പെര്‍ഫോമന്‍സ് കാണുന്നത്. ഇതിന്റെ ഒരു ചെറിയ വീഡിയോയും തന്റെ അനുഭവവും പങ്കുവെക്കുകയും ചെയ്തു അവര്‍.
പങ്കുവച്ച വീഡിയോയില്‍, കലാകാരന്മാരുടെ വേഗത്തിലുള്ള പ്രകടനങ്ങള്‍ ശരിക്കും ഡീനയെ അമ്പരപ്പിച്ചു എന്ന് കാണാം. കേരളത്തില്‍ നിങ്ങള്‍ക്ക് മിസ് ചെയ്യാന്‍ സാധിക്കാത്ത ഒരു കാര്യമാണ് കളരിപ്പയറ്റ് എന്ന് വീഡിയോയില്‍ ഡീന കുറിച്ചിരിക്കുന്നതും കാണാം. കളരിപ്പയറ്റിലേക്ക് സ്വാഗതം, കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ താന്‍ കളരിപ്പയറ്റ് കണ്ടില്ല. അതിനാല്‍ അത് എങ്ങനെയായിരിക്കുമെന്ന് തനിക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. എന്നാല്‍, പ്രകടനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ എല്ലാവരും അവരവരുടെ സീറ്റില്‍ തന്നെ ഇരുന്നു. കളരിപ്പയറ്റ് പ്രകടനം നടത്തിയവര്‍ വലിയ കഴിവുള്ളവരാണ് എന്നും കഠിനമായ പ്രകടനമാണ് എന്നും ഡീന പറയുന്നു. അവസാനം എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ടുള്ള തീവച്ചുള്ള പ്രകടനത്തെ കുറിച്ചും ഡീന എടുത്ത് പറയുന്നുണ്ട്.
പ്രകടനത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് യുവതി വീഡിയോയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ശരിക്കും അവരെ അത്ഭുതപ്പെടുത്തിയിരിക്കയാണ് കേരളക്കരയുടെ കളരിപ്പയറ്റ് എന്ന് അവരുടെ ആകാംക്ഷയും അമ്പരപ്പും കാണുമ്പോള്‍ തന്നെ മനിസിലാക്കാം. അനേകങ്ങളാണ് ഡീന ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. കളരിപ്പയറ്റ് ശരിക്കും അത്ഭുതകരമായ പ്രകടനം തന്നെയാണ് എന്ന് പലരും കമന്റ് നല്‍കിയിട്ടുണ്ട്.