Friday, March 13, 2026 Last Updated 38 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 11.02 AM

ഇറ്റലയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നെത്തി പിസ്സ! സഹോദരന്‍ ആയാല്‍ ഇങ്ങനെവേണമെന്ന് സോഷ്യല്‍ മീഡിയ

man, pizza, sister, italy, delhi

ഓരോ ദിവസവം വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ കിലോമീറ്ററുകള്‍ താണ്ടി വിമാനത്തില്‍ പറന്ന് തന്റെ സഹോദരിക്ക് അവളുടെ ഇഷ്ട ഭക്ഷണം സമ്മാനിക്കുന്ന സഹോദരന്റെ വീഡിയോ ആണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധനേടുന്നത്. സഹോദരിയോടുള്ള സ്‌നേഹത്തിനായി ഇറ്റലിയില്‍ നിന്നും ഡല്‍ഹിയിലെത്തിയ പിസ്സയുടെ കഥ സഹോദരി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഇറ്റലിയില്‍ മധുവിധു ആഘോഷിക്കാന്‍ പോയി മടങ്ങുമ്പോഴാണ് സഹോദരിക്ക് വേണ്ടി ആധികാരികമായ രീതിയില്‍ ഉണ്ടാക്കുന്ന പിസ്സ സഹോദരന്‍ കൊണ്ടുവന്നത്. പരമ്പരാഗത നിയോപൊളിറ്റന്‍ പിസ്സയുടെ ജന്മസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ലോകപ്രശസ്തമായ 'എല്‍' ആന്റിക്ക പിസേറിയ ഡാ മിഷേല്‍' എന്ന റെസ്‌റ്റോറന്റില്‍ നിന്നായിരുന്നു ഈ പിസ്സ. രണ്ട് തരത്തിലുള്ള പിസ്സകള്‍ക്ക് പേര് കേട്ട, തിരക്ക് കാരണം ആളുകളെ നിയന്ത്രിക്കാന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ റെസ്‌റ്റോറന്റാണിത്.

യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ്, സഹോദരന്‍ അവരുടെ പ്രശസ്തമായ പിസ്സകളിലൊന്ന് വാങ്ങി, രണ്ട് വിമാനങ്ങള്‍ കയറി ഇന്ത്യയിലുള്ള സഹോദരിക്ക് സുരക്ഷിതമായി എത്തിച്ചുകൊടുത്തു. പിസ്സയുടെ ബോക്‌സുമായി അദ്ദേഹം വീട്ടിലേക്ക് വരുന്നതും, തുടര്‍ന്ന് സഹോദരി ഡല്‍ഹിയിലിരുന്ന് ആ ഇറ്റാലിയന്‍ പിസ്സ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. പിസ്സയ്ക്ക് കേടുപാടുകളൊന്നും ഇല്ലെന്നും, ഇപ്പോഴും രുചികരമാണെന്നും അവര്‍ പറഞ്ഞു.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ കമന്റുകളുമായി രംഗത്തെത്തി. വീഡിയോ കണ്ട പലരും സഹോദരന്റെ സ്‌നേഹത്തെ പ്രശംസിച്ചപ്പോള്‍ മറ്റുചിലര്‍ ഇത്തരത്തിലൊരു സഹോദരനെ എവിടെ കിടുമെന്ന് തമാശയായി ചോദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW