-->
ദോഹ:കേരള സർക്കാറിന്റെ മലയാളം ഭാഷാ പഠന പദ്ധതിയായ മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്റർ പ്രവേശനോത്സവംമാതൃഭാഷയുടെ കരുത്തുംസൗന്ദര്യവുമായി.സംസ്കൃതിയെയും ദർശനത്തെയും രൂപപ്പെടുത്തിയ മാതൃഭാഷ ഭാവനയുടെയും സ്വപ്നങ്ങളുടെയും പുതിയ ചിന്തകളുടെയും അന്വേഷണങ്ങളുടെയും ലോകാന്തരങ്ങളിലേക്കുവേരാഴ്ത്തിയതിനെ അന്വർത്ഥമാക്കുന്നതായിരുന്നു പാരമ്പര്യത്തിന്റെയും തനിമയുടെയും അടരുകളിലേക്ക് ആഴ്ന്നിറങ്ങിയ പ്രവേശനോത്സവവേദിയിലെ കലാവിരുന്നുകൾ.ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവംമലയാളംമിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്റർപ്രസിഡന്റ്ഡോ. പ്രതിഭാ രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാഷാധ്യാപകൻ
ഡോ. ഗിരീഷ് കുമാർ,നോർക്ക റൂട്സ് ഡയറക്ട്ടർ സി.വി റപ്പായി,ദോഹ ഇമ്മാനുവൽമാർത്തോമാചർച്ച് വികാരിഫാദർ ലിൻവിൻ,
ഖത്തർ സംസ്കൃതി പ്രഡിഡന്റ്സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ. എം സുധീർഎന്നിവർ ആശംസകൾനേർന്നുസംസാരിച്ചു.
മലയാളം മിഷൻ ഖത്തർ ചാപ്റ്റർ സെക്രട്ടറി ബിജു പി മംഗലം സ്വാഗതവും പ്രോഗ്രാം കൺവീനർ മിജു ജേക്കബ് നന്ദിയും പറഞ്ഞു.മലയാളം മിഷന്റെ ഔദ്യോഗിക ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ ജീവിതത്തിന്റെ കാഴ്ചപ്പുറങ്ങളിലേക്ക് ഹൃദയസഞ്ചാരം നടത്തുന്ന കവിതകളുടെ ജുഗൽബന്ധി പുതുമയാർന്ന കലാപ്രകടനമായി. സാഹിത്യലോകത്ത് ഇന്നും പുതുമചോരാതെ നിൽക്കുന്ന കൃതികളുടെ അനശ്വരരായ സാഹിത്യകുലപതികളും അവരുടെ കഥാപാത്രങ്ങളും വേഷപകർച്ചയിലൂടെ അരങ്ങുണർത്തിയ 'ഭാഷാഞ്ജലി’സദസ്സിന് അപൂർവ്വ അനുഭവമായി.
ബിജു പി മംഗലം രചനയും രതീഷ് മാത്രാടൻസംവിധാനവും നിർവ്വഹിച്ച 'ഭാഷാഞ്ജലി’യിൽ അൽഫോൺസച്ചൻ, കുട്ടികൃഷ്ണമാരാർ, ഒഥല്ലോ, ഭീമൻ, ലേഡി മാക്ബത്ത്, ദ്രൗപദി, ജൂലിയറ്റ്, നാരായണി, കുമാരനാശാൻ, ആനന്ദഭിക്ഷു, മാതംഗി, വൈക്കം മുഹമ്മദ് ബഷീർ, സുഗതകുമാരി, ഒ.വി. വിജയൻ എന്നിവരെഅണിയറയിൽനിന്നും അരങ്ങിലെത്തിച്ച മേക്കപ്പ്മാൻ രഞ്ജിത്ത് സദസ്സിനെ വിസ്മയം കൊള്ളിച്ചു. ചടങ്ങിൽമലയാളം മിഷൻഖത്തർ സംസ്കൃതി ചാപ്റ്റർ അധ്യാപകർക്കുള്ള കേരള സർക്കാറിന്റെ ബാഡ്ജുകൾ വിതരണം ചെയ്തു. 100 ശതമാനം വിജയത്തോടെ കണിക്കൊന്ന കോഴ്സ്
പൂർത്തിയാക്കി സൂര്യകാന്തി കോഴ്സിലേക്ക് കടക്കുന്ന ആദ്യ ബാച്ചിലെ 87 കുട്ടികൾക്ക് മുരുകൻ കാട്ടാക്കട സർട്ടിഫിക്കറ്റുകൾനൽകി.
മുരുകൻകാട്ടാക്കടയ്ക്ക് സംസ്കൃതിയുടെഉപഹാരം ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളവും , ഭാഷാധ്യാപകൻ ഡോ. ഗിരീഷ് കുമാറിനുള്ള ഉപഹാരം സംസ്കൃതി പ്രസിഡൻ്റ് സാബിത് സഹീറും, ബിർളാ സ്‌കൂളിനുള്ള ഉപഹാരം പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീറും നൽകി.
ഷഫീക്ക് അറക്കൽ