Friday, March 13, 2026 Last Updated 32 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 01.11 PM

പ്രസവവേദന താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് യുവതി: മിണ്ടാതിരിക്കെന്ന് ഭര്‍തൃമാതാവ്: സോഷ്യല്‍ മീഡിയയില്‍ ജനരോഷം

elderly, man, mock, daughter-inlaw, labour, pain, hospital

പ്രസവസമയത്ത് വേദന മാത്രമല്ല പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഒരു സ്ത്രീ കടന്നുപോകുന്നത്. ഈ സമയത്ത് പ്രിയപ്പെട്ടവര്‍ അരികില്‍ ഉണ്ടാകണമെന്നും അവള്‍ക്ക് താങ്ങായി കൂടെ വേണമെന്നും ഏതൊരു സ്ത്രീയും ആഗ്രഹിച്ചുപോകും. എന്നാല്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ഇതിനെല്ലാം നേരെ വിപരീതമായിരുന്നു. പ്രസവത്തിനായുള്ള തയ്യാറെടുപ്പിനിടെ സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന മരുമകളോട് ഭര്‍തൃമാതാവ് ആക്രോശിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ഉത്തര്‍ പ്രദേശിയെ പ്രയാഗ് രാജിലെ ഒരു ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്നുള്ള വീഡിയോ ഗൈനക്കോളജിസ്റ്റ് ഡോ.നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

സങ്കീര്‍ണതകള്‍ കാരാണം യുവതിയുടെ ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും സിസേറിയനെ കുറിച്ച് ആലോചിച്ചപ്പോള്‍ സാധാരണ പ്രസവം തന്നെ മതിയെന്ന് ഭര്‍തൃമാതാവ് വാശി പിടിക്കുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങള്‍ അവരെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി തന്റെ മകന്റെ കൈയില്‍ പിടിക്കുന്നതിനെ അവര്‍ എതിര്‍ക്കുകയും കൈ വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.കരയുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തതിന് ഗര്‍ഭിണിയെ ഭര്‍തൃമാതാവ് പരിഹസിക്കുന്നതാം വീഡിയോയില്‍ കാണാം.'മിണ്ടാതിരിക്ക്, അല്ലെങ്കില്‍ നിന്റെ വായ ഞാന്‍ അടിച്ചുപൊട്ടിക്കും. ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാല്‍ നീ എങ്ങനെ അമ്മയാകും?' എന്നാണ് ഭര്‍തൃമാതാവ് യുവതിയോട് പറയുന്നത്.

തരം സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ ഗര്‍ഭിണികളോട് സ്‌നേഹത്തോടെയും കരുതലോടും പെരുമാറേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡോ.നാസ് ഫാത്തിമ വീഡിയോയില്‍ പറയുന്നുണ്ട്. 'ഈ സമയത്ത് സ്‌നേഹത്തോടെ സംസാരിക്കണം' എന്നാണ് ഡോക്ടര്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഭര്‍തൃമാതാവിനെ വിമര്‍ശിച്ച് കമന്റ് ചെയ്തത്. പലരും രോഷത്തോടെയാണ് പ്രതികരിച്ചത്. 'ഒരു ഗര്‍ഭിണിയെ അപമാനിക്കുന്നത് കാണാന്‍ പ്രയാസമുണ്ട്. ആരും ഒരു വാക്കുപോലും പറയുന്നില്ല. എല്ലാ മുതിര്‍ന്നവരും ബഹുമാനം അര്‍ഹിക്കുന്നില്ല എന്നതിന്റെ മറ്റൊരു ഓര്‍മപ്പെടുത്തലാണിത്. പ്രായം നിങ്ങളെ ബുദ്ധിമാനോ ദയയുള്ളവനോ ആക്കുന്നില്ല. പ്രായമുള്ളതുകൊണ്ട് പരുഷമായി പെരുമാറാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. പ്രായമുള്ളത് മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സല്ല.'എന്നാണ് ഒരു യുവതി കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW