Friday, March 13, 2026 Last Updated 18 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 08.09 AM

ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല: ഫുട്‌ബോള്‍ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച് യുവതി

british, woman, birth, football, stadium, toilet

ഫുട്‌ബോള്‍ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച് യുവതി. ഇംഗ്ലണ്ടിലെ സഫോക്ക് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ടോയ്‌ലറ്റിലായിരുന്നു സംഭവം. സ്വന്തം ഗര്‍ഭധാരണത്തെ കുറിച്ച് അറിയാതെയിരുന്ന 29 കാരിയായ ബ്രിട്ടീഷ് യുവതിയാണ് അപ്രതീക്ഷിതമായി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണിത്' എന്നായിരുന്നു ഷാര്‍ലറ്റ് റോബിന്‍സണ്‍ എന്ന 29 കാരി പ്രസവ ശേഷം പറഞ്ഞത്. അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്നതിന്റെ തെളിവായി കുഞ്ഞിന് അവര്‍ ഹെന്റി എന്ന് പേരിട്ടു.

കഴിഞ്ഞ ഓഗസ്റ്റ് 24ന്, കിര്‍ക്ക്‌ലിയും പേക്ക്ഫീല്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണാന്‍ 600 ഓളം പേരെത്തിയിരുന്നു. ഫുട്‌ബോള്‍ കളിക്കിടെ പെട്ടെന്ന് വയറ് വേദന തോന്നിയ ഷാര്‍ലറ്റ് ബാത്ത്‌റൂമിലേക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ തനിക്ക് വയറ് വേദന അല്ലെന്നും പ്രസവവേദന ആണെന്നും അവര്‍തിരിച്ചറിഞ്ഞെന്നും പിന്നാലെ കുഞ്ഞിന്റെ തല പുറത്ത് കണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 29 ആഴ്ച ഗര്‍ഭിണിയായിരുന്നിട്ടും ഷാര്‍ലെറ്റ് പ്രത്യേകിച്ച് ഗര്‍ഭ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല. കാര്യമായ വയറോ ഛര്‍ദിയോ മറ്റ് ആലസ്യങ്ങളെ തനിക്ക് ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഫുട്‌ബോള്‍ മാച്ചിന് വരുന്നത് വരെ അവര്‍ തന്റെ ജോലിയില്‍ സാധാരണ പോലെ വ്യാവൃതയായിരുന്നു. പ്രസവശേഷം അവര്‍ ഭര്‍ത്താവിനെയും അമ്മായിയമ്മയെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തെ മോശം സിഗ്‌നല്‍ കാരണം സാധിച്ചില്ല.

നല്ല പുതപ്പുകള്‍ കണ്ടെത്തുന്നത് വരെ കുഞ്ഞ് ഫുട്‌ബോള്‍ ടീമിന്റെ ആരാധക ജേഴ്‌സിയില്‍ തന്നെ കിടന്നു. ആംബുലന്‍സ് എത്തുന്നതുവരെ ഡ്യൂട്ടിയിലില്ലാത്തിരുന്ന ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ ഒരു പാരാമെഡിക്കല്‍ ഉദ്യോഗസ്ഥന്‍ അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കി ഒപ്പം നിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW