-->
ബിഗ് ബോസ് മലയാളം സീസണ്‍ 7 ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. അനുമോള്‍ ആണ് ഇത്തവണ കപ്പ് ഉയര്‍ത്തിയത്. ഷോയില്‍ ഫസ്റ്റ് റണ്ണറപ്പായ അനീഷിന് ദുബായില്‍ ആഢംബര ഫ്‌ളാറ്റും ഗോള്‍ഡന്‍ വിസയും ലഭിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ദുബായില്‍ പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്റായ മുഹമ്മദ് അസ്‌റുദ്ദീന്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞ് വീഡിയോ പങ്കിട്ടതെന്നായിരുന്നു വാര്‍ത്ത. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനീഷ്. വ്യാജ വാര്‍ത്തയാണിതെന്നും ആഢംബര ഫ്‌ളാറ്റോ ഗോള്‍ഡന്‍ വിസയോ തനിക്ക് ലഭിച്ചിട്ടില്ലെന്നും അനീഷ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യത്തില്‍ അനീഷ് വ്യക്തത വരുത്തിയത്.
"സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളുമായി പങ്കുവയ്ക്കാനാണ് വന്നത്. ദുബായിൽ ആഢംബര ഫ്ലാറ്റും ഗോൾഡൻ വിസയൊക്കെ കിട്ടിയില്ലേന്ന് പറഞ്ഞത് ഒരുപാട് പേര് മെസേജ് അയച്ച് ചോദിക്കുന്നുണ്ട്. സത്യാവസ്ഥ എന്തെന്നാൽ, വസ്തുതാപരമായ കാര്യമല്ല ഈ പ്രചരിക്കുന്നത്. ആഢംബര ഫ്ലാറ്റോ ഗോൾഡൻ വിസയോ എനിക്ക് കിട്ടിയിട്ടില്ല. അതൊരു വ്യാജ വാർത്തയാണ്", എന്നായിരുന്നു അനീഷിന്റെ വാക്കുകൾ.
പത്ത് വര്‍ഷത്തേക്ക് ഫ്രീ ഗോള്‍ഡന്‍ വിസയും ഫ്‌ളാറ്റും അനീഷിന് നല്‍കുമെന്നും വേണമെങ്കില്‍ ഈ വീട് വാടകയ്ക്ക് കൊടുത്ത് 60 മുതല്‍ 70 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന തരത്തിലുമായിരുന്നു വീഡിയോ പുറത്തുവന്നത്.