-->
ദോഹ : ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയഐ സി ബി എഫ് മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന അരവിന്ദ് പാട്ടീലിന് ഐ.സി.ബി.എഫ് ( ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം)സ്വീകരണം നൽകി. ഐ.സി.ബി.എഫ് ഓഫീസിലെ കാഞ്ചാണി ഹാളിൽ
നടന്ന പരിപാടിയിൽ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. ദീർഘ കാലം ഖത്തർ പെട്രോളിയത്തിൽ സിവിൽ എഞ്ചിനീയർ ആയി സേവനമനുഷ്ഠിച്ച അരവിന്ദ്പാട്ടീൽ ഐ.സി.സി., കർണാടക സംഘ് ഖത്തർ, മഹാരാഷ്ട്ര മണ്ഡൽ, ദുഖാൻ ഇന്ത്യൻ സൊസൈറ്റി തുടങ്ങി ഖത്തർ ഇന്ത്യൻ സമൂഹത്തിലെ നിരവധി കൂട്ടായ്മകളുടെ നേതൃ പദവികൾവഹിച്ചിരുന്നു.
കലാ സാഹിത്യ രംഗങ്ങളിലും നിസ്തുല സേവനം നടത്തിയ അദ്ദേഹത്തിന് കർണാടക നാടക അക്കാദമി അവാർഡ്, കർണാടക രാജ്യോത്സവ് അവാർഡ്, ഐ.സി.ബി.എഫ് ദീർഘ കാല സേവന അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ചടങ്ങിൽ അധ്യക്ഷതവഹിച്ച
ഐ.സി.ബി.എഫ്. പ്രസിഡണ്ട് ഷാനവാസ് ബാവ അരവിന്ദ് പാട്ടീലിനെ ആദരിച്ചു. വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് അതിഥിയെ പരിചയപ്പെടുത്തി. അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മുൻ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, വി.എസ്. മന്നങ്കി, മഹേഷ് ഗൗഡ, സുബ്രമണ്യൻ, ശശിധർ, നിവേദിത തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവുംസെക്രട്ടറി ശ്രീ ജാഫർ തയിൽ നന്ദിയും പറഞ്ഞു. എം.സി അംഗങ്ങളായ മണി ഭാരതി, നീലാംബരി , ഇർഫാൻ അൻസാരി, മിനി സിബി, അമർ വീർ സിംഗ് , ഖാജാ നിസാമുദ്ദീൻ, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. സറീന അഹദ് എന്നിവർ നേതൃത്വം നൽകി.
ഷഫീക്ക് അറക്കൽ