Thursday, March 12, 2026 Last Updated 59 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 02.06 PM

ഇതുപോലുളള നിമിഷങ്ങളെല്ലാം സ്‌പെഷ്യലാണ്; എ.ആര്‍ റഹ്മാനൊപ്പം പാട്ടുപാടി ധനുഷ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

dhanush
photo-www.instagram.com/dhanushkraja/

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനൊപ്പം പാട്ട് പാടുന്ന നടന്‍ ധനുഷിന്റെ വീഡിയോ വൈറല്‍. എ.ആര്‍ റഹ്മാന്‍ കീബോര്‍ഡ് വായിക്കുന്നതിനോടൊപ്പം ധനുഷ് പാട്ടുപാടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ധനുഷും എ.ആര്‍ റഹ്മാനും ഒന്നിക്കുന്ന തേരേ ഇഷ്‌ക് മേം എന്ന ചിത്രത്തിലെ ഗാനമാണ് ധനുഷ് ആലപിച്ചത്. ഗാനത്തിന്റെ വരികള്‍ എഴുതിയത് ധനുഷ് ആണെന്ന് റഹ്മാന്‍ വെളിപ്പെടുത്തി.

റഹ്മാനൊപ്പം പാടുന്നതിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ധനുഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഇതുപോലുളള നിമിഷങ്ങളാണ് ഇതെല്ലാം ശരിക്കും സ്‌പെഷ്യലാക്കുന്നത് , നന്ദി സര്‍ എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. ധനുഷിന്റെ പാട്ട് കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നണ് ആരാധകര്‍ കുറിക്കുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കാളിദാസ് ജയാം തുടങ്ങി നിരവധി താരങ്ങളും വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന തേരെ ഇഷ്‌ക് മേം തമിഴ്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW