-->
ദോഹ : ആവേശഭരിതമായ ക്യു ഗെറ്റ് റാപിഡ്ചെസ് ടൂർണമെന്റിൽ റോളെൻസൻ ലയോളാ ചാമ്പ്യനായി.ആബൽ സാജനാണ് ഫസ്റ്റ് റണ്ണറപ്പ്.ടൻവിഷ്റെഡ്ഢിസെക്കന്റ്റണ്ണറപ്പ്കരസ്ഥമാക്കി. അബൂ ഹമൂറിലെ പാർക്ക് ഹൗസ് ഇംഗ്ലീഷ് സ്കൂളിൽ ൽ നടന്ന മത്സരത്തിൽ
16 രാജ്യങ്ങളിൽ നിന്നും 6 മുതൽ 55 വയസ്സുവരെ യുള്ള 168 താരങ്ങൾ 9 റൗണ്ടുകളിലായാണ് മത്സരിച്ചത്.ചെസ്സ് ലോകത്തിലെ പ്രശസ്ത ഗ്രാൻഡ്മാസ്റ്റർമാരായ വിക്ടർ ബോളോഗൻ, ആർ.ബി. രമേഷ്, ഇന്റർനാഷണൽ മാസ്റ്റർ ഖാദി ഹമീദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ3,500 റിയാലിന്റെ ക്യാഷ് പ്രൈസ്, ട്രോഫികൾ, മെഡലുകൾ എന്നിവ വിജയികൾക്ക് സമ്മാനിച്ചു.
എഞ്ചിനിയർ മാത്യു ഫ്രാൻസിസ്, സജീവ് കുമാർ, വർഗീസ്, നിഷാബ്, അൻവർ സാദത്ത്, തനുജ ഹസീബ്, ഡയസ് തോട്ടം നന്ദനൻ, ഡോ. ഗോപാൽ റാവു, ഇലിയാസ്, ഗോപു, ജിജിൻ, ആൽബിൻ, അംജദ്, സുധേവ്, സയൂജ്, ലക്ഷ്മി, സാജൻ സിഎസ്എൽപ്രതിനിധികളായ കൃഷ്ണകുമാർ, ജോബ്‌സി, ശിവ, നരേന്ദ്ര എന്നിവർ നേതൃത്വം നൽകി. മത്സരത്തിന് വേദി ഒരുക്കിയ യൂറോ ബാഡ്മിന്റൻ അക്കാ ദമിക്കും ഭക്ഷണ സ്റ്റാൾ നൽകിയ ഷെഫ് ഹൗസ് റെസ്റ്റോറന്റിനും സ്പോൺസർമാർക്കും ക്യു ഗെറ്റ് ജനറൽ സെക്രട്ടറി ഗോപു രാജശേഖർ നന്ദിപറഞ്ഞു.
ഷഫീക്ക് അറക്കൽ