Friday, March 13, 2026 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 12.56 PM

പാലക്കാട് നഗരസഭയില്‍ യുവാക്കള്‍ക്ക് അവസരം കൊടുത്ത് ബിജെപി ; പ്രശാന്ത് ശിവന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി

uploads/news/2025/11/810427/BJP-crowds.jpg

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടടുത്ത നില്‍ക്കേ പാലക്കാട് യുവാക്കള്‍ക്ക് അവസരം കൊടുത്ത് ബിജെപി. നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നത് ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെയാണ്. ഇതിനെതിരേ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തല്‍ തര്‍ക്കം പരിഹരിക്കാന്‍ ആര്‍എസ്എസ് ഇന്ന് ഉച്ചയ്ക്ക് കോര്‍കമ്മറ്റി വിളിച്ചിരിക്കുകയാണ്.

സീനിയര്‍ നേതാക്കളെ പരിഗണിക്കാതെയാണ് ജില്ലാക്കമ്മറ്റി നഗരസഭാ സ്്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. നിലവിലെ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ്, എന്‍ ശിവരാജന്‍ ഉള്‍പ്പെടെ സീനിയര്‍ നേതാക്കളെ പരിഗ ണിക്കാ തെയാണ് ജില്ലാ കമ്മിറ്റി നഗരസഭ സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കിയതെന്നാണ് ആക്ഷേപം.

അതുപോലെ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷിനെയും സ്ഥാനാര്‍ത്ഥികളാവാന്‍ പരിഗണിച്ചില്ല. അതേസമയം മിനി കൃഷ്ണകുമാര്‍, മധു, ബാബു വെണ്ണക്കര, ഹരി പട്ടിക്കര ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി മേഖല നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്തെ ബിജെപിയുടെ പ്രധാനപ്പെട്ട തദ്ദേശ സ്ഥാപനമാണ് പാലക്കാട് നഗരസഭ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW