-->
സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ആപ്പിളിന്റെ എയര്‍പോഡുകളും ബ്ലൂടൂത്ത് ഇയര്‍ബഡുകളും ചെക്ക് ഇന്‍ ബാഗില്‍ കൊണ്ടുപോകുന്നത് നിരോധിച്ച് എയര്‍ലൈനുകള്‍. തായ്‌വാനിലെ മുന്‍നിര വിമാനക്കമ്പനികളായ ഇവാ എയര്‍, യുഎന്‍ഐ എയര്‍, ടൈഗര്‍ എയര്‍ തായ്‌വാന്‍ എന്നിവയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലിഥിയം ബാറ്ററികള്‍ വിമാനയാത്രക്കിടെ അമിതമായി ചൂടാകാനും തീപിടിക്കാനും സാദ്ധ്യയുള്ളതിനാലാണ് വിലക്ക്.
വിമാനത്തിലെ സുരക്ഷിതമായ യാത്രയെ പരിഗണിച്ച് ഇയര്‍ബഡുകള്‍ ചാര്‍ജിംഗ് കേസുകള്‍, ബില്‍റ്റ് ഇന്‍ ലിഥിയം, അയണ്‍ ബാറ്ററികളുള്‌ല ഇലക്ട്രിക് ഫാനുകള്‍ തുടങ്ങിയ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചെക്ക് ഇന്‍ ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും അവ ഹാന്‍ഡ്ബാഗില്‍ മാത്രമേ സൂക്ഷിക്കാവൂവെന്നുമാണ് നിര്‍ദേശം. ഹാന്‍ഡ്ബാഗില്‍ പൂര്‍ണമായും ഓഫാക്കിയ നിലയില്‍ വേണം ഇവ കൊണ്ടുപോകാനെന്നും എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. പവര്‍ ബാങ്കുകള്‍ പൊട്ടിത്തെറിച്ച് വിമാനത്തിന് തീപിടിച്ച് സംഭവങ്ങള്‍ക്ക് ശേഷമാണ് തായ്വാന്റെ തീരുമാനം.