Monday, March 16, 2026 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 04.21 PM

'ജഡേജ മികച്ച താരം, വിട്ടുകൊടുക്കാൻ ചെന്നൈ തയ്യാറാകരുത്'; അഭ്യർത്ഥനയുമായി സുരേഷ് റെയ്ന

uploads/news/2025/11/810264/2.gif
photo - twitter

ന്യൂഡല്‍ഹി : ഐപിഎല്ലിൽ അടുത്ത സീസണിന് മുമ്പായുള്ള താരകൈമാറ്റത്തിൽ രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കരുതെന്ന് ചെന്നൈ സൂപ്പർ കിങ്സിനോട് അഭ്യർത്ഥിച്ച് മുൻ താരം രവീന്ദ്ര ജഡേജ. ജഡേജയെ വീണ്ടും ചെന്നൈ നിലനിർത്തണം. അയാളൊരു മികച്ച താരമാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റത്തിന് ജഡേജ എന്നും അവിടെയുണ്ടാകണമെന്നാണ് റെയ്നയുടെ ആവശ്യം. സ്റ്റാർ സ്പോർട്സിന്റെ ഒരു പരിപാടിയിലാണ് റെയ്നയുടെ വാക്കുകൾ.

അതിനിടെ ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തുന്നതിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെന്നാണ് സൂചന. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങൾ രാജസ്ഥാൻ റോയൽസിലേക്കെത്തും. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതിച്ചു. ക്രിക്ബസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'താരകൈമാറ്റം പൂർത്തിയാകാൻ ബിസിസിഐ അനുമതി നേടേണ്ടതുണ്ട്. രണ്ട് ഫ്രാഞ്ചൈസികളും താരകൈമാറ്റം ഔദ്യോ​ഗികമായി ബിസിസിഐയെ അറിയിച്ചിട്ടില്ല. രവീന്ദ്ര ജഡേജ-സാം കരൺ-സഞ്ജു സാംസൺ താരകൈമാറ്റം പൂർത്തിയായിട്ടില്ലെങ്കിലും കൃത്യമായ ദിശയിലാണ് നീങ്ങുന്നത്. ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ താരകൈമാറ്റം ഔദ്യോ​ഗികമാകും.' ഒരു ടീമിന്റെ ഔദ്യോ​ഗിക അം​ഗം ക്രിക്ബസിനോട് പറ‍ഞ്ഞു.

Ads by Google
Tuesday 11 Nov 2025 04.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW