-->
ദോഹ : പെട്രോളിയം, വാതക മേഖലയിൽ ഖത്തറിലെ പ്രമുഖ പ്രൊജക്റ്റ് സപ്ലൈസ് കമ്പനിയായ ഖത്തർ ടെക് മാനേജിങ്ഡയറക്ടർജെബി.കെ.ജോണിന് ജീവകാരുണ്യപുരസ്കാരം. സ്വദേശത്തും വിദേശത്തും നടത്തിവരുന്ന ജീവകാരുണ്യ സേവനങ്ങൾക്കാണ് സംരംഭകനായ ജെബി. കെ. ജോണിനെ കൈരളി പുരസ്‌കാരം നൽകി ആദരിച്ചത്.
കൈരളിയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇത്തിഹാദ് അരീന യാസ് ഐസലാൻഡസിൽ നടന്ന ചടങ്ങിൽ തെന്നിന്ത്യൻ മെഗാസ്റ്റാറും കൈരളി ടി.വി ചെയർമാനുമായ മമ്മൂട്ടി ,കൈരളി ടി.വി മനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം. പി എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈരളിയുടെ പുരസ്‌കാരം ജെബി.കെ.ജോണിന് സമ്മാനിച്ചു.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മണ്ണത്തൂർ തെക്കൻ പിറമാടത്തിൽ കെ.പി ജോണിൻെയും ചിന്നമ്മയുടെയും മകനായ ജെബി കെ ജോൺ
മാതാപിതാക്കളുടെ സ്മരണാർത്ഥമുള്ള കോൽക്കുന്നേൽ ജോൺ ,ചിന്നമ്മ ഫൗണ്ടേഷനിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഖത്തർ ടെക്കിൽ മാസം തോറും ജീവനക്കാരുടെപേരിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഓരോ ജീവനക്കാരന്റെയും സ്വദേശത്തെ ദരിദ്രരായവർക്ക് അത്യാവശ്യ കാര്യങ്ങൾക്കുള്ള സഹായമെത്തിക്കുന്ന ജീവകാരുണ്യത്തിന്റെ വേറിട്ട മാതൃകാ പ്രവർത്തനം നടത്തുന്ന ജെബി.കെ. ജോണിന് ലഭിച്ച കൈരളിപുരസ്‌കാരം അർഹതയ്ക്കുള്ള അംഗീകാരമാണ്.
കോവിഡ്സമയത്തും,പ്രളയകാലത്തും ,വയനാട് ദുരന്ത മേഖലകളിലും കാരുണ്യത്തിന്റെസഹായഹസ്തവുമായെത്തിയ ജെബി കെ ജോൺ
നിസ്സഹായരായ കുടുംബങ്ങൾക്കായി ഇതിനകം രണ്ട് വീടുകൾ നിർമ്മിച്ച് നൽകി. രോഗികളും അവശതയനുഭവിക്കുന്നവർക്കുമായി മരുന്നും,വസ്ത്രവും,ഭക്ഷണവും എത്തിച്ചു നൽകുന്നകോൽക്കുന്നേൽ ജോൺ ,ചിന്നമ്മ ഫൗണ്ടേഷൻ പഠനത്തിൽ മിടുക്കരായ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ ,സ്‌കോളർഷിപ്പ് എന്നിവയും ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിവരുന്നു .പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക സേവന രംഗത്തും ജെബിയുടെ സാന്നിധ്യം ശ്രദ്ധേയമാണ് .സൗദി,കുവൈറ്റ് എന്നീ രാജ്യങ്ങളിലെ ആറുവർഷക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് 1999 ൽ ഖത്തറിൽ ജോലി ആവശ്യാർത്ഥംഎത്തിചേരുന്നത്. ഒരുദശാബ്ദത്തോളമുള്ള പ്രവർത്തന പരിചയവുംനിശ്ചയദാർഡ്യവുമായാണ് 2008 ൽ ഖത്തർ ടെക് എന്ന കമ്പനിക്ക് തുടക്കം കുറിക്കുന്നത്. പതിനേഴ് വർഷങ്ങൾ പിന്നടുന്ന ഖത്തർ ടെക്
ഖത്തറിലെ അഭിമാനകരമായ നിരവധി പ്രോജെക്റ്റുകളുടെ വിശ്വസ്‌തപങ്കാളിയാണ്.
ജീവകാരുണ്യ രംഗത്തെ വേറിട്ട നേതൃപാടവത്തിന് നിരവധി പുരസ്‌കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.2023 ൽ യൂണിവേഴ്സൽ റെക്കോർഡ് ഫോറം,2024 ൽ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ മാനവ സേവാ അവാർഡ്, ഡോ:ബി ആർ അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അവാർഡ് ,2024 ലെ വീക്ഷണം അവാർഡ്,മംഗളം പുരസ്ക്കാരം എന്നിവയാണ് ജെബി കെ ജോണിന് ലഭിച്ച പ്രധാന അവാർഡുകൾ.
ആശ ജെബിയാണ് ഭാര്യ. എൽദോസ് ജെബി,ജീസ് ജെബി എന്നിവർ മക്കളാണ് .
ഷഫീക്ക് അറക്കൽ