Wednesday, March 11, 2026 Last Updated 18 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 02.32 PM

അസ്വാരസ്യങ്ങൾക്കു വിരാമം; ഖത്തർ ഇൻകാസ് ഭാരവാഹികൾ ചുമതലയേറ്റു

uploads/news/2025/11/810250/GULF.gif

ദോഹ: ഖത്തറിലെ കോൺഗ്രസ്സ്അനുഭാവികളിൽ ഊർജ്ജം പകർന്ന്കെ പി സി സി യുടെ സമവായചർച്ചകളിലൂടെ ഒറ്റക്കെട്ടായ ഇൻകാസിന്റെ പുതിയ നേതൃത്വംചുമതല യേറ്റു.കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹന്‍റെ നേതൃത്വത്തില്‍ നടന്ന പ്രഥമ സെൻട്രൽ കമ്മിറ്റി യോഗത്തിലാണ്
ഇൻകാസ് ഖത്തറിൻ്റെ പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തത്. ന്യൂസലാത്തയിലെ മോഡേൺ ആർട്സ് സെൻ്ററിൽ നടന്ന പരിപാടിയിൽപ്രസിഡൻ്റ് സിദ്ധിഖ് പുറായിൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല എന്നിവരെ പി.ടി. അജയ് മോഹൻ ഹാരമണിയിച്ചുകൊണ്ട് ചുമതലകൾ കൈമാറി.

uploads/news/2025/11/810250/gulfn.gif

പ്രസിഡൻ്റ്സിദ്ധിഖ്പുറായിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.വി. ബോബൻ,ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല എന്നിവർ സംസാരിച്ചു. രക്ഷാധികാരികളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, മുഹമ്മദ് ഷാനവാസ് എന്നിവർ ചേർന്ന് പി.ടി. അജയ് മോഹനെ ബൊക്കെ നൽകി ആദരിച്ചു. ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ സ്വാഗതവും ട്രഷറർ ജീസ് ജോസഫ് നന്ദിയും
പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW