-->
റിയല്‍മി ജിടി 8 പ്രോ (Realme GT 8 Pro) നവംബര്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. ജിടി 8 പ്രോയുടെ ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ലോഞ്ച് വിലയെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ജിടി 7 പ്രോ ഇപ്പോള്‍ വാങ്ങാന്‍ സാധിയ്ക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ അതിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും 16GB + 512GB മോഡലിന് 65,999 രൂപയുമായിരുന്നു വില. എന്നാലിപ്പോള്‍ അടിസ്ഥാന മോഡല്‍ 50999 രൂപ വിലയിലാണ് റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ലോഞ്ച് വിലയെക്കാള്‍ ഏതാണ്ട് 9000 രൂപ വിലക്കുറവിലാണ് ജിടി 7 പ്രോ ഇപ്പോള്‍ വില്‍ക്കുന്നത്. ഈ ഡറയക്ട് വിലക്കുറവിന് പുറമേ ആമസോണില്‍ 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്. അതിനാല്‍ ലോഞ്ച് വിലയെക്കാള്‍ 10500 രൂപ വിലക്കുറവിന് ശേഷം 49,499 രൂപ വിലയില്‍ ജിടി 7 പ്രോ അടിസ്ഥാന മോഡല്‍ സ്വന്തമാക്കാനാകും. റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മൊബിവിക് യുപിഐ പേയ്‌മെന്റുകള്‍ക്ക് 2500 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഉറപ്പുള്ള മികച്ച ഡീല്‍ ആമസോണിലേത് ആണ്. ഓറഞ്ച് കളര്‍ ഓപ്ഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാര്‍സ് ഓറഞ്ച് കളര്‍ ഓപ്ഷനില്‍ ഈ ഫോണ്‍ ലഭ്യമാണ്. കൂടാതെ ഗാലക്‌സി ഗ്രേ കളര്‍ ഓപ്ഷനിലും ഈ ഫോണ്‍ വാങ്ങാനാകും.
6.78 ഇഞ്ച് സാംസങ് Eco² OLED പ്ലസ് മൈക്രോ-കര്‍വ്ഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഹൈ കളര്‍ 6000Hz ഹാര്‍ഡ്വെയര്‍-ലെവല്‍ ഡിസി ഡിമ്മിംഗ്, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2600Hz ഇന്‍സ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോള്‍ബി വിഷന്‍, HDR 10+, 120% DCI-P3 എംഎംഎച്ച്, 4.32GHz ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3nm ചിപ്‌സെറ്റ്. 1100MHz അഡ്രിനോ 830 GPU, 12GB/ 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 6.0, ഇന്‍-ഡിസ്പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം (നാനോ+ നാനോ), 5G SA/ NSA, ഡ്യുവല്‍ 4G VoLTE, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, NFC, യുഎസ്ബി ടൈപ്പ് സി. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം (50MP മെയിന്‍ ക്യാമറ, 8MP അള്‍ട്രാ-വൈഡ് ക്യാമറ, 50MP 1/1.95' IMX882 സെന്‍സര്‍, 3x പെരിസ്‌കോപ്പ്/ടെലിഫോട്ടോ ക്യാമറ. 120x ഹൈബ്രിഡ് സൂം), f/2.45 അപ്പേര്‍ച്ചറും സോണി സെന്‍സറുമുള്ള 16എംപി ഫ്രണ്ട് ക്യാമറ, 120W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5800mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകള്‍.