Wednesday, March 11, 2026 Last Updated 57 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 01.24 PM

റിയല്‍മി ജിടി 8 പ്രോയുടെ സ്‌പെഷല്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

and

റിയല്‍മി ജിടി 8 പ്രോയുടെ സ്‌പെഷല്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

ചൈനയില്‍ റിയല്‍മി ജിടി 8 പ്രോയുടെ സ്‌പെഷല്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. ഇതിനകം തന്നെ ലോഞ്ച് ചെയ്ത ജിടി 8 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഫോര്‍മുല വണ്‍ ടീമുമായി സഹകരിച്ച് ലിമിറ്റഡ് എഡിഷനായി റിയല്‍മി GT8 പ്രോ ആസ്റ്റണ്‍ മാര്‍ട്ടിന്‍ F1 ലിമിറ്റഡ് എഡിഷന്‍ (realme GT8 Pro Aston Martin F1 Limited Edition) എന്ന പേരില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ F1 ലിമിറ്റഡ് എഡിഷന്‍ ഡെക്കോ ഡിസൈനുകളും (ചതുരവും വൃത്താകൃതിയും) അനുബന്ധ കസ്റ്റം ഫോണ്‍ കേസുകളും സഹിതമാണിത് എത്തിയിരിക്കുന്നത്.

റിയല്‍മി GT8 പ്രോ ആസ്റ്റണ്‍ മാര്‍ട്ടിന്‍ F1 ലിമിറ്റഡ് എഡിഷന്‍ 16GB+1TB സിംഗിള്‍ മോഡലിന്റെ വില 5499 യുവാന്‍ (ഏകദേശം 67,910 രൂപ) ആണ്, ഇത് ഇതിനകം ചൈനയില്‍ വില്‍പ്പനയിലുണ്ട്. ഈ ലിമിറ്റഡ് എഡിഷന്‍ ഫോണിന്റെ സിം കാര്‍ഡ് എജക്ടര്‍ ടൂള്‍ പോലും ഇഷ്ടാനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുതിയ ഫോണില്‍ കസ്റ്റമൈസ് ചെയ്ത റേസിംഗ്-തീം UI, ഒരു എക്‌സ്‌ക്ലൂസീവ് ക്യാമറ വാട്ടര്‍മാര്‍ക്ക് എന്നിവയും ഉണ്ട്. റേസിംഗ് മെറ്റാലിക് പെയിന്റ് ഗ്ലാസ് ബാക്ക് കവര്‍, ഒരേ നിറത്തിലുള്ള വണ്‍-പീസ് മെറ്റല്‍ ഫ്രെയിം എന്നിവയും ഈ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകളാണ്. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 3nm ചിപ് ആണ് ഈ ഫോണിന്റെ കരുത്ത്. ഇതിനൊപ്പം അഡ്രിനോ 840 GPU, R1 ഗ്രാഫിക്‌സ് ചിപ്പ് എന്നിവയും ഉണ്ട്.

6.79- ഇഞ്ച് (1440 x 3136 പിക്‌സലുകള്‍) 2K+ OLED ഡിസ്‌പ്ലേ, 7000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3200Hz ഇന്‍സ്റ്റന്റ് ടച്ച് സാമ്പിള്‍ റേറ്റ്, ഡോള്‍ബി വിഷന്‍, 100% DCI-P3 കളര്‍ ഗാമട്ട്, ഹാര്‍ഡ്വെയര്‍-ലെവല്‍ DC ഡിമ്മിംഗ് എന്നീ ഫീച്ചറുകളും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താല്‍, 1/1.56' സെന്‍സറുള്ള 50MP റിക്കോ GR ആന്റി-ഗ്ലെയര്‍ മെയിന്‍ ക്യാമറ (OIS, f/1.8 അപ്പര്‍ച്ചര്‍), 50MP 116° അള്‍ട്രാ-വൈഡ് ക്യാമറ (f/2.0 അപ്പര്‍ച്ചര്‍), 200MP 1/1.4' സാംസങ് HP5 സെന്‍സര്‍, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.6 അപ്പേര്‍ച്ചര്‍), 6x ലോസ്ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം എന്നീ ഫീച്ചറുകളോടെ ഇതിലെ റിയര്‍ ക്യാമറ സജ്ജീകരണം എത്തുന്നു.

സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.4 അപ്പേര്‍ച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. 16GB LPDDR5X റാം, 1TB UFS 4.1 സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ലഭ്യമാകുക. ഇന്‍-ഡിസ്പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, IP66+IP68+IP69 റേറ്റിങ് എന്നിവ ഇതിലുണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-റെസ് ഓഡിയോ, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, 100W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററി, 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുകളും ഇതിലുണ്ട്. 161.80×76.87×8.2mm വലിപ്പവും 218 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

Ads by Google
Ads by Google
TRENDING NOW