Wednesday, March 11, 2026 Last Updated 19 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 12.31 PM

ചെങ്കോട്ട സ്‌ഫോടനം: മരണസംഖ്യ 12 ആയി ഉയര്‍ന്നു; പരിക്കേറ്റ് 3 പേര്‍ കൂടി മരിച്ചതായി പോലീസ് പറയുന്നു

uploads/news/2025/11/810225/blast.jpg

ന്യൂഡല്‍ഹി: ഇന്നലെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം പരിക്കേറ്റ മൂന്ന് പേര്‍ കൂടി മരണമടഞ്ഞതായി ചൊവ്വാഴ്ച പോലീസ് വ്യക്തമാക്കി. അടുത്ത കാലത്ത് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഭീകരവിരുദ്ധ റെയ്ഡിനൊടുവില്‍ ഒരു കശ്മീരി മെഡിക്കല്‍ പ്രൊഫസര്‍ കുടുങ്ങിയത്് സ്‌ഫോടനത്തിന് മണിക്കൂറുകള്‍ മുമ്പായിരുന്നു.

ജമ്മുകശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 2,900 കിലോ സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. തോക്കുകളും പിസ്റ്റളുകളും രാസവസ്തുക്കളും ബോംബ് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ ദൗജിലെ അല്‍ ഫഹദ് സര്‍വകലാശാലയിലെ ലാബ് സൗകര്യം ഉപയോഗിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസാമില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുറി ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ആയുധങ്ങളും തോക്കുകളും സ്‌ഫോടകവസ്തുക്കളും ബോംബ് നിര്‍മ്മാണ ഉപകരണങ്ങള്‍ നിറഞ്ഞ 12 പെട്ടികളും ഒരു ബക്കറ്റും 20 ടൈമറുകള്‍, ബാറ്ററികള്‍, റിമോട്ട് കണ്‍ട്രോളുകള്‍, അഞ്ച് കിലോ ഭാരമേറിയ ലോഹങ്ങള്‍, ഒരു വോക്കിടോക്കി എന്നിവ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച ദൗജിലെ ദഹര്‍ കോളനിയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. ഇവിടെ നിന്നും 2,563 കിലോ സ്‌ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്. ചൈനീസ് പിസ്റ്റള്‍, ബെറേറ്റാ പിസ്റ്റള്‍, എ.കെ. 56 റൈഫിള്‍, ഒരു ക്രിന്‍കോവ് റൈഫിള്‍ എന്നിവയും കണ്ടെത്തി. എല്ലാം നിറ തോക്കുകളായിരുന്നു.

ഈ വസ്തുക്കളെല്ലാം ഒരു വമ്പന്‍ തീവ്രവാദി ആക്രമണത്തിനുള്ള പദ്ധതിയായിരുന്നെന്ന സൂചന നല്‍കുന്നതാണെന്ന് ഒരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുസാമിലുമായി ബന്ധപ്പെട്ട അനേകം ആള്‍ക്കാരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

സര്‍വകലാശാലയുടെ സമീപത്തെ മോസ്റ്റിലെ മതപണ്ഡിതന്‍ വരെ ഇതിലുണ്ട്. ഇതേ സര്‍വകലാശാലയിലെ ഒരു ലേഡി ഡോക്ടറുടെ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ നിന്നും മുസാമിലുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന ഒരു എ.കെ. 47 തോക്ക് കണ്ടെത്തിയിരുന്നു. യുവതി അറിയാതെ അവരോട് കാര്‍ വാങ്ങിയതാകാമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

ആരിഫ് നിസാര്‍ ദര്‍ എന്ന സാഹില്‍, നൗഗാമില്‍ നിന്നുള്ള ഒരു യാസിര്‍ ഉല്‍ അഷ്‌റഫ്, നൗഗാമിലെ ഷാഹിദ് എന്ന യാസിര്‍ ഉല്‍ അഷ്‌റഫ്, നൗഗാമിലെ ഷാഹിദ് എന്ന മഖ്‌സൂദ് അഹമ്മദ് ദര്‍, ഷോപിയാനിലെ മോള്‍വി ഇര്‍ഫാന്‍ അഹമ്മദ്, ഗണ്ടര്‍ബാലിലെ സമീര്‍ അഹമ്മദ് അഹാംഗര്‍, പുല്‍ മുസാമി അഹമ്മദ് ഗാനി, കുള്‍ഗാമിലെ ഡോ. റാതര്‍ എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ശ്രീനഗര്‍, അനന്ദനാഗ്, ഗന്ദര്‍ബാല്‍, ഷോപിയാന്‍, ഫരീദാബാദ്, സഹാരന്‍പൂര്‍ എന്നിവിടങ്ങളിലല്ലാം റെയ്ഡ് നടന്നിരിക്കുകയാണ്. ഇതിനൊപ്പം ജെയ് ഈ മുഹമ്മദിന്റെ ഭീഷണി മുഴക്കിയുള്ള പോസ്റ്റുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW