Saturday, March 14, 2026 Last Updated 34 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 10.46 AM

ശത്രുക്കളെപ്പോലും പേടിയില്ല, അതിജീവിനശേഷി കൂടുതല്‍: ജന്തുലോകത്തെ റഫ് ആന്‍ ടഫ് ജീവി!

honey, badger, animal

ഹണി ബാഡ്ജറെക്കുറിച്ച് കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാകും. ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന സസ്തനിയാണ് റേറ്റല്‍ അഥവാ ഹണി ബാഡ്ജര്‍. ജന്തുലോകത്തെ ഏറ്റവും റഫ് ആന്‍ഡ് ടഫ് ജീവി എന്നാണ് ഈ ചെറു ജീവി വിശേഷിപ്പിക്കപ്പെടുന്നത്. ഉറപ്പുള്ള കട്ടികൂടിയതും അയഞ്ഞതുമായ ചര്‍മത്തോടു കൂടിയ ശരീരം ഉള്ളതിനാല്‍ ശത്രുക്കള്‍ പിടികൂടുമ്പോള്‍ പോലും പിടിയില്‍നിന്ന് അനായാസം തിരിയാനും മറിയാനും ഇവയ്ക്കു സാധിക്കും.

ആഫ്രിക്കയിലെ കീരിവര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിയ കരജീവിയാണ് ഹണി ബാഡ്ജര്‍. 55 മുതല്‍ 77 സെന്റിമീറ്റര്‍ വരെ നീളവും 16 കിലോഗ്രാം വരെ ഭാരവും ഇവയ്ക്കുണ്ടാകും. ആണ്‍ജീവികള്‍ക്ക് പെണ്‍ജീവികളേക്കാള്‍ വലുപ്പം കൂടുതലാണ്. അതിശക്തമായ കൈകാലുകളും അസാമാന്യ കരുത്തും അതിജീവനശേഷിയും ബാഡ്ജര്‍ പുലര്‍ത്തുന്നു. പേടിയില്ലായ്മയ്ക്കു പേരുകേട്ട ബാഡ്ജര്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ സജീവമായിരിക്കും. പ്രധാനമായും മാംസഭോജികളാണ്. തേനീച്ചയുടെ ലാര്‍വകള്‍, ചെറിയ സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ആമകള്‍ എന്നിവയെല്ലാം ഈ ജീവിയുടെ ഡയറ്റിലുണ്ട്.അതിശക്തമായ താടിയെല്ലുകളും മൂര്‍ച്ചയേറിയ പല്ലുകളും ഉപയോഗിച്ച് ഇരയെ തൊലിയും എല്ലുകളും തൂവലുകളും ഉള്‍പ്പെടെ പൂര്‍ണമായും ഭക്ഷിക്കാന്‍ ഹണി ബാ!ഡ്ജര്‍ക്കു പറ്റും.തേന്‍ കുടിക്കാനും വലിയ താല്‍പര്യമാണ്. ഹണി ബാഡ്ജര്‍ എന്ന പേര് കിട്ടിയതുതന്നെ ഈ ശീലത്തില്‍നിന്നാണ്.

മാത്രമല്ല പ്രതിരോധ ശേഷി ഏറിയ ജീവികളാണ് ഹണി ബാഡ്ജര്‍. കട്ടിയുള്ള ചര്‍മം തേനീച്ചയുടെ കുത്ത്, മുള്ളന്‍പന്നിയുടെ മുള്ളുകള്‍, വലിയ മൃഗങ്ങളുടെ കടി എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കും. കരുത്തുറ്റ പേശികളും മൂര്‍ച്ചയേറിയ നഖങ്ങളും തങ്ങളേക്കാള്‍ വലുപ്പമുള്ള ഇരപിടിയന്മാര്‍ക്ക് മുന്നില്‍ പോലും തലയുയര്‍ത്തി നില്‍ക്കാന്‍ ഹണി ബാഡ്ജറെ അനുവദിക്കുന്നു. ശത്രുക്കള്‍ പിടികൂടിയാലും അവയുടെ പിടിയില്‍ കിടന്നുതന്നെ തിരിഞ്ഞ് പ്രത്യാക്രമണം നടത്താന്‍ ജീവിക്കു പറ്റും.ഈ പ്രതിരോധ മികവാണ് കാട്ടിലെ ഏറ്റവും നിര്‍ഭയരായ ജീവി എന്ന ഇവയുടെ ഖ്യാതിക്ക് പിന്നില്‍.

Ads by Google
Tuesday 11 Nov 2025 10.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW