-->
കൊല്ലം: പൊതുവേദിയില്‍ മന്ത്രി ഗണേശ്കുമാറിനെ പുകഴ്ത്തുകയും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ദോഷകരമായ രീതിയിലുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടി.
കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിന് എതിരെയാണ് നടപടി. പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നും വേദിയില്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. അതേസമയം, കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിട്ടും വേദിയിലെത്തിയ അസീസിനെ ഗണേഷ് കുമാര്‍ അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.