-->
വണ്‍പ്ലസ് 13 5ജിയുടെ വില കുത്തനെ കുറഞ്ഞു ; പുതിയ വിലയില്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാം
ഉപയോക്താക്കള്‍ സന്തോഷകരമായ ഒരു വാര്‍ത്തയാണ് വണ്‍പ്ലസില്‍ നിന്ന് പുറത്ത് വരുന്നത്. വണ്‍പ്ലസ് 13 5ജിയുടെ വില കുറഞ്ഞിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. വണ്‍പ്ലസ് 12GB+ 256GB അടിസ്ഥാന വേരിയന്റിന് 69999 രൂപയും 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. രണ്ട് ദിവസം മുന്‍പ് വരെ യഥാര്‍ഥ വിലയില്‍ തന്നെയായിരുന്നു ഈ ഫോണ്‍ ആമസോണിലും വണ്‍പ്ലസ് വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാലിപ്പോള്‍ പുതിയ വണ്‍പ്ലസ് 15 ലോഞ്ച് അടുത്തിരിക്കെ വണ്‍പ്ലസ് 13 5ജിക്ക് 6000 രൂപ ഡയറക്ട് വിലക്കുറവ് ലഭിച്ചിരിക്കുന്നു. അതായത് നിലവില്‍ 63999 രൂപ വിലയിലാണ് ഈ ഫോണ്‍ ആമസോണിലും വണ്‍പ്ലസ് വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണില്‍ 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് കൂടി ലഭ്യമായതിനാല്‍ 62499 രൂപ വിലയില്‍ ഇപ്പോള്‍ വണ്‍പ്ലസ് 13 5ജി വാങ്ങാനാകും. ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 8 എ?ലൈറ്റ് ജെന്‍ 5 കരുത്തിലാണ് വണ്‍പ്ലസ് 15 എത്തുക. ഈ ചിപ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകത വണ്‍പ്ലസ് 15 സ്വന്തമാക്കും.
വണ്‍പ്ലസ് 15 മാത്രമല്ല, ഒരുപിടി പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഇന്ത്യയിലേക്ക് ഈ മാസവും അടുത്ത മാസവുമായി എത്തുന്നുണ്ട്. റിയല്‍മിയുടെ ജിടി 8 പ്രോ മോഡല്‍ നവംബര്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. അതേപോലെ ഓപ്പോ ഫൈന്‍ഡ് X9 സീരീസ് നവംബര്‍ 18ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.