Friday, March 13, 2026 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 01.17 PM

‘ഒരു സ്ത്രീയെ ഒരു തവണ ബലാത്സംഗം ചെയ്യാം, അഞ്ചുതവണ പറ്റില്ല; ഞാനുമൊരു സ്​‍ത്രീയാണ്; ഇക്കാര്യത്തില്‍ വേടനെ എന്നല്ല ഏതു പുരുഷനെയും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും...’ നടി പ്രിയങ്ക അനൂപ്

റാപ്പര്‍ വേടനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബലാത്സംഗ ആരോപണങ്ങള്‍ സഹിതം സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം ഉപയോഗിക്കല്‍, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക എന്നിങ്ങനെയുള്ള പല കേസുകളും ആരോപിക്കപ്പെട്ടു. ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് തുറന്നു പറയുകയാണ് നടി പ്രിയങ്ക അനൂപ്.
Rapper Vedan, Actress Priyanka Anoop
Actress Priyanka Anoop supports rapper vedan (Image Source: Instagram)

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഗായകൻ ഹിരൺദാസ് വേദിയില്‍ ജനസാഗരങ്ങളെ ആവേശത്തിലാഴ്ത്തിയിട്ടുള്ള ഗായകനാണ്. വലിയൊരു സദസ്സു തന്നെയാണ് വേടന്റെ ഷോ കാണാനെത്തുന്നത്. വേടൻ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള പാട്ടുകൾക്കും തനതായ ശബ്ദത്തിനും പേരുകേട്ട വ്യക്തിയാണ് വേടന്‍. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിന് ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വേടന് ലഭിച്ചിരുന്നു. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരമാണ് വേടന് കിട്ടിയത്. മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി റാപ്പ് സംഗീതം മാറുന്നുവെന്നത് ഈ പുരസ്കാരത്തിലൂടെ മനസ്സിലാക്കാം.
വലിയൊരു സദസ്സിനെ നേടിയെടുത്തെങ്കിലും മീ ടൂ ആരോപണ വിധേയനാണ് വേടന്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് യുവ ഡോക്ടറുടെ പരാതിയാണ് വേടനെതിരെ ആദ്യം ഉയര്‍ന്നത്. പിന്നീട് രണ്ടു മൂന്നു സ്ത്രീകളും പരാതികള്‍ നല്‍കി. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം ഉപയോഗിക്കല്‍, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക എന്നതാണ് വേടനെതിരെയുള്ള ആരോപണങ്ങള്‍.
ഇപ്പോഴിതാ ഈ സംഭവങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ റാപ്പർ വേടന് പിന്തുണ അറിയിക്കുകയാണ് നടി പ്രിയങ്ക അനൂപ്. ഒരു സ്ത്രീയെയും ഒരാൾക്ക് അഞ്ച് തവണ പീഡിപ്പിക്കാൻ സാധിക്കില്ലെന്നും അത് വേടൻ എന്നല്ല ഏതൊരാളായാലും അതിന് കഴിയില്ലെന്നുമാണ് പ്രിയങ്ക പറയുന്നത്. ഒരുതവണ ബലാത്സംഗം ചെയ്യാം. ബാക്കി നാല് തവണയും ബലാത്സംഗം ചെയ്യാൻ പറ്റില്ലെന്നും പ്രിയങ്ക പറയുന്നു.
‘‘ഒരു നെഗറ്റീവ് അഭിപ്രായങ്ങളും എനിക്കില്ലല്ലോ. ഒരു സ്ത്രീയെ ആർക്കെങ്കിലും അഞ്ചു തവണ ബലാത്സംഗം ചെയ്യാൻ പറ്റുമോ ? ഇല്ല. വേടനെന്നല്ല ആർക്കും അതിന് കഴിയില്ല. ഞാനുമൊരു സ്ത്രീയാണ്. ഒരു തവണ ബലാത്സംഗം ചെയ്യാം. ബാക്കി നാല് തവണയും ബലാത്സംഗം ചെയ്യാൻ പറ്റൂല. ആരാണ് പറഞ്ഞത് അങ്ങനെ പറ്റും എന്ന്? അത് തെറ്റല്ലേ...
ഞാൻ വേടനെ എന്നല്ല ഏതു പുരുഷന്റെ കാര്യത്തിലും ഇങ്ങനെ പറയൂ. അവരെ സപ്പോർട്ട് ചെയ്യും. അങ്ങനത്തെ ബലാത്സംഗം ഒന്നുമില്ല. അങ്ങനെയൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്തായി..? കേസ് എവിടെ? വേടൻ ഇപ്പോഴും പാട്ട് പാടുന്നില്ലേ? ഇഷ്ടംപോലെ സ്റ്റേജ് ഷോകളും കിട്ടുന്നുണ്ട്. ഒരുപാട് ഓഡിയന്‍സ് അവനില്ലേ ? അവാർഡ് കിട്ടിയില്ലേ? അതൊക്കെ കഴിവല്ലേ..? വേടൻ പാവം...
ഒരു അച്ഛനും അമ്മയും ഒക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ് വേടന്‍. അവനെ ഇങ്ങനെയൊക്കെയോ അവന്റെ കഴിവുകൾ കൊണ്ട് പാടിവന്ന്, കടലമ്മയെ വിളിച്ചു പാടി, അവനവന്റെ കഴിവ് വലുതാക്കി വന്ന്, സ്റ്റേജില്‍ ഇത്രയും ജനങ്ങളെ ഉണ്ടാക്കിയെടുക്കാൻ പെടുന്ന പാട് വളരെ എഫർട്ട് എടുത്തിട്ടുള്ള കാര്യം തന്നെയാണ്....” പ്രിയങ്ക പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് പ്രിയങ്ക തന്റെ പ്രതികരണം അറിയിച്ചത്.

പ്രിയങ്കയുടെ അഭിപ്രായപ്രകടനത്തിനു താഴെ വലിയൊരു കൂട്ടര്‍ പിന്തുണ കുറിക്കുന്നുണ്ട്. ചേച്ചി സൂപ്പർ സത്യം പറഞ്ഞു, തിനെയാണ് വിവരം എന്ന് പറയുന്നത് അവനെ തെറിവിളിച്ചവര്‍ എവിടെ, വിവരം ഉള്ളവരെ കാണുമ്പോൾ ഒരു സന്തോഷം, വ്യക്തമായ നിലപാടുള്ള സ്ത്രീ, എത്രയൊക്കെ വിമർശനം വന്നാലും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW