Friday, March 13, 2026 Last Updated 28 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 09.36 AM

ബോട്ടിടിച്ച് പരിക്കേറ്റ് ചികിത്സയില്‍: ഒടുവില്‍ അറ്റ്‌ലാന്റിക്കിലേക്ക് തിരികെ മടങ്ങി 'സ്വിം ഷേഡി'

swim, shady, turtle,release

ബോട്ട് തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിലായിരുന്ന ലോഗര്‍ഹെഡ് കടലാമയെ തിരികെ കടലിലേക്ക് തുറന്നുവിട്ടു. 'സ്വിം ഷേഡി' എന്ന് പേരിട്ട ഈ പെണ്‍ ആമയെ ഫ്‌ലോറിഡ ബീച്ചില്‍ നിന്നാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് തുറന്നുവിട്ടത്. മടക്കയാത്ര ആഘോഷമാക്കാന്‍ എത്തിയത് വന്‍ ജനക്കൂട്ടമായിരുന്നു. കടലാമയെ തിരികെ കടലിലേക്ക് അയക്കുന്നത് കാണാന്‍ ധാരാളം ആളുകള്‍ എത്തിയത് സമൂഹത്തിന് നല്ല സന്ദേശം നല്‍കുമെന്ന് ലോഗര്‍ഹെഡ് മറൈന്‍ ലൈഫ് സെന്ററിന്റെ മുഖ്യ ശാസ്ത്രജ്ഞയും വെറ്റനറി ഡോക്ടറുമായ ഹീതര്‍ ബാരണ്‍ പറഞ്ഞു.

മൂന്നുമാസം മുന്‍പ് പോര്‍ട്ട് സെന്റ് ലൂസിക്ക് സമീപത്ത് നിന്നാണ് ബോട്ട് തട്ടി പരിക്കേറ്റ നിലയില്‍ ഇന്‍വാട്ടര്‍ റിസര്‍ച്ച് ഗ്രൂപ്പ് ആമയെ കണ്ടെത്തിയത്. ആമക്ക് ഏകദേശം 122 കിലോഗ്രാം ഭാരമുണ്ട്. ബോട്ട് ഇടിച്ചതിനെത്തുടര്‍ന്ന് അതിന്റെ മുങ്ങിക്കിടക്കാനുള്ള ശേഷിയില്‍ പ്രശ്‌നങ്ങള്‍ പറ്റിയിരുന്നു. കൂടാതെ ഒരു കണ്ണിന് കാഴ്ചക്കുറവും വിളര്‍ച്ചയും ഉണ്ടായിരുന്നു. പുറംതോടിന്റെ ഒരു അയഞ്ഞ ഭാഗം നീക്കം ചെയ്യാന്‍ ആമയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകളും കൃത്യമായ പരിചരണവും നല്‍കിയാണ് ആമയെ സുഖപ്പെടുത്തിയത്. ആമയുടെ ചികിത്സ സ്‌പോണ്‍സര്‍ ചെയ്ത ഒരു ട്രാവല്‍ ഉപകരണ കമ്പനിയാണ് അതിന് 'സ്വിം ഷേഡി' എന്ന പേര് നല്‍കിയത്. വംശനാശ ഭീഷണി നേരിടുന്ന ഒരിനം കടലമായാണ് ലോഗര്‍ഹെഡ്.

ഓഗസ്റ്റ് മാസം പ്രജനനം നടക്കുന്ന സമയമായതിനാല്‍ ബോട്ടുകള്‍ തട്ടിയുള്ള പരിക്കുകള്‍ കടലാമകള്‍ക്ക് വളരെ സാധാരണമാണ്. വേനല്‍ക്കാല വിനോദങ്ങള്‍ക്കായി പുറത്തിറങ്ങുന്ന പല മനുഷ്യരും ആമകളെ കാണാതെ അബദ്ധത്തില്‍ ഇടിക്കാറുണ്ടെന്ന് ഡോ.ബാരണ്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW