Friday, March 13, 2026 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 03.17 PM

സ്ലിം ഡിസൈനോടെ ഹുവാവേ മേറ്റ് 70 എയര്‍ വിപണിയില്‍ ; ഫോണിനെ കുറിച്ച് അറിയാം

in

ഹുവാവേ സ്മാര്‍ട്ട്‌ഫോണ്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സ്ലിം ഡിസൈനോടെ അവതരിപ്പിച്ചിരിക്കുകയാണ്. ഹുവാവേ മേറ്റ് 70 എയര്‍ (HUAWEI Mate 70 Air) എന്നാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പേര്. ഇത് 6.6mm കനവും 206 ഗ്രാം ഭാരവുമുള്ളതാണ്. കുന്‍ലുന്‍ ഗ്ലാസ് (10× ഡ്രോപ്പ് റെസിസ്റ്റന്‍സ്), അള്‍ട്രാ-ഡ്യൂറബിള്‍ ബ്രോക്കേഡ് ഫൈബര്‍ (5× ഇംപാക്ട് റെസിസ്റ്റന്‍സ്), IP68, IP69 റേറ്റിങ് എന്നിവ ഇതിലുണ്ട്.

ഹുവാവേ മേറ്റ് 70 എയര്‍ 12GB + 256GB- 4,199 യുവാന്‍ (ഏകദേശം 52,215 രൂപ), 12GB + 512GB- 4,699 യുവാന്‍ (ഏകദേശം 58,435 രൂപ), 16GB + 256GB- 4,699 യുവാന്‍ (ഏകദേശം 58,435 രൂപ), 16GB + 512GB- 5,199 യുവാന്‍ (ഏകദേശം 64,650 രൂപ) എന്നിങ്ങനെയാണ് വില. 120Hz റിഫ്രഷ് റേറ്റുള്ള 7- ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ, 1.07 ബില്യണ്‍ കളേഴ്‌സ്, P3 വൈഡ് ഗാമട്ട്, 2160Hz PWM ഡിമ്മിംഗ്, 300Hz ടച്ച് സാമ്പിള്‍, പീക്ക് ബ്രൈറ്റ്‌നസ് 4000nits, വിവിഡ് ഓഡിയോ & HDR പിന്തുണ എന്നിവ ഇതിലുണ്ട്. കിരിന്‍ 9020A (16GB RAM) / കിരിന്‍ 9020B (12GB RAM) പ്രോസസറിന് കരുത്ത് പകര്‍ന്ന് 12GB / 16GB റാം, 256GB / 512GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. എന്നാല്‍ മെമ്മറി കാര്‍ഡ് പിന്തുണയില്ല. സ്‌റ്റൈലസ് സപ്പോര്‍ട്ടുള്ള ഹാര്‍മണിഒഎസ് 5.1-ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം.

ഹുവാവേ മേറ്റ് 70 എയറിന്റെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 50MP മെയിന്‍ (F1.8, OIS), 12MP RYYB ടെലിഫോട്ടോ (F2.4, OIS), 8MP അള്‍ട്രാ-വൈഡ് മാക്രോ (F2.2), 1.5MP മള്‍ട്ടിസ്‌പെക്ട്രല്‍ റെഡ് മേപ്പിള്‍ ട്രൂകളര്‍ സെന്‍സര്‍ എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി ഫ്രണ്ടില്‍ 10.7MP അള്‍ട്രാ-വൈഡ് (F2.2) ക്യാമറയുമുണ്ട്. ആറ്റിറ്റിയൂഡ് സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, കോമ്പസ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി ലൈറ്റ് സെന്‍സര്‍, ക്യാമറ ലേസര്‍ ഓട്ടോഫോക്കസ് സെന്‍സര്‍, ഫ്‌ലിക്കര്‍ സെന്‍സര്‍, കളര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍, ഹുവാവേ ഹിസ്റ്റെന്‍ സൗണ്ട് ഇഫക്റ്റുകള്‍, സപ്പോര്‍ട്ടിംഗ് സ്റ്റീരിയോ, കുന്‍ലുന്‍ ഗ്ലാസ്, അള്‍ട്രാ-ഡ്യൂറബിള്‍ ബ്രോക്കേഡ് ഫൈബര്‍, IP68/IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്. വൈ-ഫൈ 7+, ബ്ലൂടൂത്ത് 5.2, NFC, USB ടൈപ്പ്-സി 2.0, സാറ്റലൈറ്റ് മെസ്സേജിംഗ് (BeiDou), GPS/BeiDou/GLONASS/Galileo/QZSS/NavIC, 66W വയര്‍ഡ് സൂപ്പര്‍ചാര്‍ജ് പിന്തുണയോടെ 6500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW