Wednesday, March 11, 2026 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 12.42 PM

ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ ക്രിക്കറ്റ് ടൂർണമെന്റ്: ടീം ന്യൂബസാർ ചാമ്പ്യന്മാർ

uploads/news/2025/11/809618/GULF.gif

ദോഹ : ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച കെ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ്സീസൺ 5 ൽ ടീം ന്യൂ ബസാർ ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരായ ബ്ലൂ വെയിൽസിനെ 10 വിക്കറ്റിനാണ് പരാജയപെടുത്തിയത്. സൂപ്പർകിങ്‌സ്‌ മൂന്നാംസ്ഥാനവും ദോഹ യുണൈറ്റഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. തുമാമയിലെ ക്രീക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ, ടൂർണമെൻ്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂ ബസാർ ടീമിലെആഷിഖാണ്പ്ലേയർ ഓഫ് ദി സീരീസ്.

ബെസ്റ്റ് ബാറ്റ്‌സ്മാനായി ന്യൂ ബസാറിലെ ആബി ദ്ബെസ്റ്റ് ബൗളറായി ആഷിഫും ബെസ്റ്റ് കീപ്പറായി ജലാലും പുരസ്കാരങ്ങൾ സ്വന്തമാക്കി.
വിവിധ മത്സരങ്ങളിൽ ശിഹാബ് ഷെബു, ഫൈസൽ (സൂപ്പർ കിങ്‌സ്), ഫാസിൽ (ബ്ലൂ വെയിൽസ്‌), ആഷിഫ് (ന്യൂ ബസാർ), ഷബീൽ എ.വി (ബ്ലൂ വെയിൽസ്) എന്നിവർ മാൻ ഓഫ് ദി മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളുംഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മപ്രസിഡന്റ് ഷമീർ ടി. കെ ഹസ്സൻ സെക്രട്ടറി ഷറഫുദ്ധീൻ, ട്രെഷറർ മുനീർ സുലൈമാൻ, സ്പോർട്സ് കോ-ഓർഡിനേറ്റർഅഷറഫ്,നാസർ പി എ, ജലീൽ എ വി, സക്കീർ വി പി, ബുക്കാർ, ഷാജി എ വി, അഫ്സൽ കരീം, പ്രഗിൻ, നജീബ് അബൂബക്കർ, ഫൈസൽ അലി, സലിം കെവി, റുബീഷ്, സ്മിജൻ ബാബു, കബീർ, തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടു മാസം നീണ്ടുനിൽക്കുന്ന സ്പോർട്സ് കാർണിവലിന്റെ ഭാഗമായാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നവംബർ 21 ന് ഫുട്‌ബോൾ ടൂർണമെന്റും തുടർന്ന് വടംവലി, കാരംസ്, ചെസ്സ് തുടങ്ങിയ മത്സരങ്ങളും നടക്കും.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW