Thursday, March 12, 2026 Last Updated 31 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 12.39 PM

ആരാധകർ ആവേശതിമിർപ്പിൽ: ഖിഫ് സൂപ്പര്‍ കപ്പ് നവംബർ 13 മുതൽ ദോഹസ്റ്റേഡിയത്തിൽ

uploads/news/2025/11/809617/gulf-ne.gif

ദോഹ: പ്രവാസലോകത്ത്‌ ബഹുമുഖ സംഘാടകനായി നിറഞ്ഞു നിന്നിരുന്ന കെ. മുഹമ്മദ് ഈസയെന്ന ഖത്തർ മലയാളികളുടെ ഈസക്ക അരങ്ങൊഴിഞ്ഞതിനുശേഷം ഖത്തറിന്റെ മണ്ണിൽ കാല്‍പന്ത് കളിയുടെ ആരവമുയരുന്ന ആദ്യ 'ഖിഫ് സൂപ്പര്‍ കപ്പ് -2025' ലോഞ്ച് ചെയ്തു.ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ നടന്ന പ്രഭാപൂരിതമായചടങ്ങിൽ ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) മുന്‍ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ ഹമ്മാം ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു.ഖിഫ് മുന്‍ പ്രസിഡന്റ് കെ മുഹമ്മദ് ഈസക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ്ലോഞ്ചിങ് ചടങ്ങിന് തുടക്കം കുറിച്ചത്.ഖിഫ് പ്രസിഡന്റ് ഷറഫ് ഹമീദ് അധ്യക്ഷത വഹിച്ചചടങ്ങ്ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ 'സൂപ്പര്‍ കപ്പ് 2025 ട്രോഫി' അനാവരണം ചെയ്തു. ഖത്തര്‍ ധനകാര്യ മന്ത്രാലയം മുന്‍ ജോയിന്റ് സെക്രട്ടറി അഹമ്മദ് അലി ബൂകഷീഷ, ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഹസ്സന്‍ അല്‍ ഖലീഫ, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കുവാരി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍പങ്കെടുത്തു.ഖത്തരി പ്രമുഖരും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും സാന്നിധ്യംവഹിച്ചചടങ്ങിൽ ലുലു ഇന്റര്‍നാഷണൽ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫിനെ ഖിഫ് സീസണ്‍ 16 ന്റെ മുഖ്യരക്ഷാധികാരിയായി പ്രഖ്യാപിച്ചു.ടീമുകളുടെ മത്സര ഷെഡ്യൂള്‍ നറുക്കെടുപ്പിന്ഖിഫ് വൈസ് പ്രസിഡന്റ് ഷമീന്‍ മുഹമ്മദ് നേതൃത്വം നല്‍കി.
കാസര്‍ഗോഡ്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലാ ടീമുകളും തെക്കന്‍ ജില്ലകളെ പ്രതിനിധീകരിക്കുന്ന ട്രാവന്‍കൂര്‍ എഫ് സി യുമാണ് ടൂര്‍ണമെന്റില്‍ ബൂട്ടണിയുന്നത്.ഖിഫ് ജനറല്‍ സെക്രട്ടറി ആഷിഖ് അഹ്‌മദ് നന്ദി പറഞ്ഞു.ഇന്ത്യന്‍ കമ്മ്യുണിറ്റി പ്രതിനിധികൾ, ഫുട്‌ബോള്‍ ടീം മാനേജര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവർ പങ്കാളിത്തം വഹിച്ചു.

ഗൾഫ്പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 30ന് ഖത്തറിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ്ഖിഫ് സൂപ്പർ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തത്. നവംബർ 13 മുതൽ ദോഹ സ്റ്റേഡിയത്തിൽ നടക്കുന്ന ഖിഫ് സൂപ്പർ കപ്പിനായുള്ള അന്തർജില്ലാ മത്സരങ്ങളിൽ 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഡിസംബർ 19ന് അൽ അഹ് ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW