-->
ദോഹ:സാങ്കേതിക ലോകത്തെ സമ്മർദ്ദങ്ങളെഅതിജീവിക്കാൻ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ് )Digital Detox -A Journey to Mindfulness program' സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി നടത്തിവരുന്ന നിരന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഠനപരിശീലന ക്യാമ്പിന് വിദ്യാഭ്യാസ രംഗത്തെയും നൂതന സാങ്കേതിക വിദ്യകളായ എ.ഐ,ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ മേഖലകളിലെയും വിദഗ്ദ്ധയുമായ ഡോ. ശ്രേയാ ചതോപാദ്ധ്യായ നേതൃത്വം നൽകി.മൊബൈൽഫോൺ, സോഷ്യൽ മീഡിയ, ഗാഡ്ജറ്റുകൾ തുടങ്ങിയവയുടെ അമിത ഉപയോഗംമൂലമുള്ള മാനസികാരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ബോധവൽക്കരണ പരിപാടി വിക്ഞാനപ്രദമായി.
ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽനടന്ന പരിപാടിയിൽ മൊബൈൽ ഫോണിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും അഡിക്ഷനിൽ നിന്നും മുക്തി നേടാനുള്ള വഴികളും അവയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള രീതികളും ശ്രേയാ ചതോപാദ്ധ്യായ വിശദീകരിച്ചു. ലണ്ടൻ ആസ്ഥാനമായ ഡി കെ ഇവന്റസിന്റെ ദേശീയ വനിതാ എക്സലൻസ് അവാർഡ് ജേതാവും വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയുമായ ശ്രേയ ദേശീയ തലത്തിൽ സൈനികരുൾപെടെ ഗവൺമെന്റ് പ്രൊഫഷണലുകൾക്കുള്ള പരിശീലനക്യാമ്പിന് നേതൃത്വം നൽകിയിട്ടുണ്ട്. ഐ സി ബി എഫ് അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികളുടെയും,കമ്മ്യൂണിറ്റി നേതാക്കളുടെയുംസാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് ഡോ. ശ്രേയയെ സദസ്സിന് പരിചയപ്പെടുത്തി.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (തൊഴിൽ, കമ്മ്യൂണിറ്റി വെൽഫെയർ, വിസ, OCI) യും ഐസിബിഎഫ് കോഓർഡിനേറ്റിങ് ഓഫീസറുമായ ഡോ. ഈഷ് സിങാൾ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽഅധ്യക്ഷത വഹിച്ച ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഡോ. ശ്രേയയെ
ഐ സി ബി എഫിന്റെ ഉപഹാരം നൽകി ആദരിച്ചു. അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ എന്നിവർസാന്നിധ്യംവഹിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു.ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ, ഇർഫാൻ അൻസാരി, മിനി സിബി, ഖാജാ നിസാമുദ്ദീൻ, നീലാംബരി എസ്, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. എന്നിവർ നേതൃത്വം നൽകി.
ഷഫീക്ക് അറക്കൽ