-->
ദോഹ:സാമൂഹിക വികസനത്തിനായുള്ള രണ്ടാംലോകസമ്മേളനത്തിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തിയ തൊഴിൽ, യുവജന, കായിക വകുപ്പ് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക്ഇന്ത്യൻ അംബാസിഡർ വിപുലിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന പ്ലീനറി യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സോഷ്യൽസാമൂഹിക വികസനത്തിനായുള്ള ഇന്ത്യയുടെ ദേശീയ നയം അവതരിപ്പിച്ചു.നവംബർ 4 മുതൽ 6 വരെനടക്കുന്ന സമ്മേളനത്തിൽദാരിദ്ര്യ നിർമ്മാർജനം, ഉൽപാദനാത്മക തൊഴിൽ, സാമൂഹികപരിഗണന എന്ന വിഷയത്തിൽ നടന്ന റൗണ്ട്ടേബിളിലും ഡോ. മാണ്ഡവ്യ പങ്കെടുത്തു. ഉൾക്കൊള്ളലിനെയും മാന്യമായ തൊഴിൽ ഉറപ്പിനെയും മുൻനിരയിൽ വയ്ക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ വികസന യാത്രയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
നവംബർ 5-ന് അദ്ദേഹം നിതിആയോഗ് സംഘടിപ്പിക്കുന്ന “പാവപ്പെട്ടവരെ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ വഴികൾ” എന്ന സെമിനാറിലും പങ്കെടുക്കും. സ്വയംസഹായ സംഘം പ്രസ്ഥാനങ്ങൾ, വനിതാ ശാക്തീകരണം, സാമൂഹിക സുരക്ഷാ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ നേടിയ നേട്ടങ്ങൾ സെമിനാറിൽ കേന്ദ്ര മന്ത്രി വിശദീകരിക്കും. ഐ.എൽ.ഒ. സംഘടിപ്പിക്കുന്ന ‘ഗ്ലോബൽ കോയ്ലിഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്’ മന്ത്രിസഭാ സമ്മേളനത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും.
സമ്മേളനത്തിനോടനുബന്ധിച്ച് ഖത്തർ, റൊമാനിയ, മൗറീഷ്യസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരുമായും ഐ.എൽ.ഒ ഡയറക്ടർ ജനറലുമായും അദ്ദേഹം ചർച്ചകൾ നടത്തും. തൊഴിൽ ചലനശേഷി, നൈപുണ്യ വികസനം, സാമൂഹിക സംരക്ഷണം, തൊഴിൽ സൃഷ്ടി എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.ഡോ. മാണ്ഡവ്യ നാഷണൽ കരിയർ സർവീസ് (NCS) പോർട്ടലിനെപരിചയ പെടുത്തുംഖത്തറിലെ Aspire Zone Complex ഉൾപ്പെടെയുള്ള കായിക കേന്ദ്രങ്ങളും കേന്ദ്രമന്ത്രി സന്ദർശിക്കും .
ഷഫീക്ക് അറക്കൽ