Wednesday, March 11, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 01.00 PM

കാലാഞ്ജലിഖത്തർ 2025: എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിന് കലാകിരീടം

uploads/news/2025/11/809281/school-pravasi-news.gif

ദോഹ: നാല് പകലിരവുകള്‍ താളമേളലയങ്ങളില്‍ നിറച്ച ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ കലോത്സവം മീഡിയ പെൻ 'കാലാഞ്ജലി 2025' അഞ്ചാം സീസണിൽ മൂന്നാം തവണയും എം ഇ എസ് ഇന്ത്യൻ സ്കൂളിന് കലാകിരീടം.നൂപുരമണിഞ്ഞ നടനവൈഭവങ്ങളും, ഭാവവേഷപ്പകര്‍ച്ചയില്‍ മനംനിറച്ച നാടന്‍കലകളും,വരകളും വർണ്ണങ്ങളും, ഭാഷാ ഘടനയിലൂടെ വിസ്മയം തീര്‍ത്ത സാഹിത്യ സൃഷ്ടികളുമെല്ലാം ഇനി ആസ്വാദകരുടെ മനസ്സില്‍.
1610 പോയിന്റ്‌ നേടിയാണ് എംഇഎസ്ഇന്ത്യൻ സ്കൂൾ കിരീടം നിലനിർത്തിയത്‌.912 പോയിന്റോടെ രജാഗിരിപബ്ലിക് സ്‌കൂളാണ്
രണ്ടാമത്.

520 പോയിന്റോടെ ആതിഥേയരായഐഡിയൽ ഇന്ത്യൻ സ്‌കൂളാണ് മുന്നാം സ്ഥാനത്ത്‌.ഐഡിയൽ ഇന്ത്യൻ സ്കൂളിലെ നാലു വേദികളിലായി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾഅരങ്ങുവാണ 'കാലാഞ്ജലി 2025' ൽ വൈഷ്‌ണവിസുരേഷ് പിള്ള (സീനിയർ വിഭാഗം ബിർളപബ്ലിക്സ്കൂൾ)
ആർദ്ര സുധീർ (ഇന്റർ മീഡിയേറ്റ് ഗേൾസ് ഡിപിഎസ് മൊണാർക്ക് ഇന്റർനാഷണൽ സ്‌കൂൾ) ദേവനന്ദ ദിനേശ് (ഇന്റർ മീഡിയേറ്റ് ഗേൾസ്ഭവൻസ് പബ്ലിക് സ്‌കൂൾ ) ദേവപ്രിയ (ജൂനിയർ ഗേൾസ്‌ വിഭാഗം രാജഗിരി പബ്ലിക് സ്‌കൂൾ) ആദ്യ അമിത് (സബ്‌ജൂനിയർ ഗേൾസ്‌ വിഭാഗം ഡിപിഎസ് മൊണാർക്ക് ഇന്റർനാഷണൽ സ്‌കൂൾ) എന്നിവർ കലാതിലകങ്ങളായി .

ഗുർഷൻ സിങ് (സീനിയർ വിഭാഗം രാജഗിരി പബ്ലിക് സ്‌കൂൾ ) കെൻകന്നത് ( ഇന്റർ മീഡിയേറ്റ് രാജഗിരി പബ്ലിക് സ്‌കൂൾ ) സ്‌റ്റെഫാനോ ആന്ടണി ഷിബു (ജൂനിയർ ബോയ്‌സ് വിഭാഗം ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ ) ദർശന്ത് കൃഷ്ണ (സബ്‌ജൂനിയർ വിഭാഗംഎം ഇ എസ് ഇന്ത്യൻ സ്‌കൂൾ )എന്നിവരാണ് കലാപ്രതിഭകൾ. 21 ഇന്ത്യൻ സ്കൂളിൽ നിന്നും 219 മത്സര ഇനങ്ങളിലായി 4000 ൽ പരം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.
കേരള സംസ്ഥാന യുവജനോത്സവ മാതൃകയിയിൽ നടന്ന 'കലാഞ്‌ജലി'യിലെ നാലുവേദികളുടെ പേരുകളും ശ്രദ്ധേയമായി.
മയൂരിയിൽ നൃത്ത ഇനങ്ങളും, അമൃതവർഷണിയിൽ സംഗീത മത്സരങ്ങളും, സാഹിതിയിൽ സാഹിത്യ മത്സരങ്ങളും, രംഗോലിയിൽ ചിത്രരചന മത്സരങ്ങളുമാണ് നടന്നത്.

പ്രവാസലോകത്തെ കലാമേളയിൽ മത്സരാർത്ഥികളുടെ മികവാർന്ന പ്രകടനങ്ങളും സംഘാടകരുടെ മികച്ച സംവിധാനവുമാണ് പരിപാടിയെ ശ്രദ്ധേയമാക്കിയതെന്ന് നാട്ടിൽ നിന്നെത്തിയ വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മത്സരാർത്ഥികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രൊഫഷണൽനിലവാരംപുലർത്തിയെന്നുപറഞ്ഞ വിധികർത്താക്കൾ പ്രവാസി മലയാളികളുടെ സാംസ്കാരിക മികവിനും സംഘാടനമികവിനെയും അഭിനന്ദിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ പ്രശസ്തകവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ,പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്‌മി, ഗായകൻപാലക്കാട് ശ്രീരാമൻ,ഗായിക ആവണി ,നാടകപ്രവർത്തകൻ ബിനോയ്‌ നമ്പാല തുടങ്ങിയവർ സമാപന വേദിയിൽ വിശിഷ്ടാഥിതികളായിരുന്നു. കലാതിലകം, കലാപ്രതിഭ, ആദ്യ മൂന്നുസ്ഥാനങ്ങൾ നേടിയ സ്കളിനും മത്സര വിജയികൾക്കും ഇന്ത്യൻ അംബാസഡർ വിപുൽ ട്രോഫിയുംഷീൽഡുകളും സർട്ടിഫിക്കറ്റുകളുംനൽകി. ചടങ്ങിൽ കലോത്സവ വിധികർത്താക്കളെ ഉപഹാരങ്ങൾനൽകി ആദരിച്ചു.

കലാഞ്ജലി ചെയർമാൻ ഹസ്സൻ കുഞ്ഞി, റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ,ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് ഷാനവാസ്‌ ബാവ, ചലച്ചിത്ര നിർമ്മാതാവും നടനുമായ ചന്ദ്രമോഹൻ പിള്ള, കലാഞ്ജലി ജനറൽ കൺവീനർ ബിനുകുമാർ, എംഇഎസ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽഹമീദ കാദർ, ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷൈഖ് ഷമീംഎന്നിവർ സാന്നിധ്യം വഹിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW