-->
ദോഹ:കോൺഗ്രസ്അനുഭാവികളുടെസംഘടനയായഇൻകാസ് ഖത്തറിന്റെ ഇരു വിഭാഗങ്ങൾ ഒന്നായി.ഹൈദർ ചുങ്കത്തറപ്രഡിഡന്റായഇൻകാസ് ഖത്തറും, സമീർ ഏറാമലപ്രസിഡന്റായ ഒ ഐ സി സി ഖത്തർഇൻകാസുമാണ് കെ പി സി സി ഭാരവാഹികളുടെ സമവായ ചർച്ചകളിലൂടെ ഒരുമിച്ചു പ്രവർത്തിക്കാൻധാരണയായത്.കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഏകീകൃത ഇൻകാസ് ഖത്തറിന്റെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. 42 പ്രധാന ഭാരവാഹികൾ, 12 കൺവീനർമാർ, 24 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരടങ്ങിയ ജംബോ കമ്മിറ്റിയാണ് ഏകീകൃത ഇൻകാസിനെനയിക്കുക.സിദ്ദിഖ് പുറായിൽ (കോഴിക്കോട്) പ്രസിഡന്റായും കെ.വി. ബോബൻ (എറണാകുളം) ജനറൽ സെക്രട്ടറിയായും ജീസ് ജോസഫ് (ഇടുക്കി) ട്രഷറായുമുള്ള പുതിയ നേതൃത്വത്തെയാണ്കെ പി സി സി പ്രസിഡന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.ഇൻകാസ് ഖത്തർ പ്രസിഡന്റായിരുന്ന ഹൈദർ ചുങ്കത്തറയാണ് പുതിയ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി.മുതിർന്ന നേതാക്കളായ കെ.കെ. ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബർട്ട്, ജോപ്പച്ചൻ തെക്കേക്കൂറ്റ് എന്നിവരാണ് രക്ഷാധികാരികൾ. മുതിർന്ന നേതാക്കളടങ്ങിയ അഡ്വൈസറി ബോർഡും രൂപീകരിച്ചിട്ടുണ്ട്. ശ്രീജിത്ത് എസ്. നായർ, താജുദ്ധീൻ ചിറക്കുഴി, വി.എസ്. അബ്ദുൾ റഹ്മാൻ, ജുട്ടാസ് പോൾ, പ്രദീപ് കൊയിലാണ്ടി, അഷറഫ് വടകര, അഷ്റഫ് നന്നമുക്ക്, അൻവർ സാദത്ത്, ജയപാൽ മാധവൻ, നാസർ മുഹമ്മദ്, ശ്രീരാജ് എം.പി. എന്നിവരാണ് വൈപ്രസിഡന്റ്മാർ.
ജോർജ്ജ് അഗസ്റ്റിൻ, ഈപ്പൻ പി. തോമസ്, മനോജ് കൂടൽ, നിഹാസ് കോടിയേരി, അബ്ബാസ് സി.വി., ബി.എം. ഫാസിൽ, മുജീബ് വലിയക്കത്ത്, ജിഷ ജോർജ്, ഹരി കുമാർ കനത്തൂർ, സുരേഷ് വി.എം., സിറാജ് പല്ലൂർ, സഞ്ചയ് രവീന്ദ്രൻ എന്നിവരാണ്ജനറൽ സെക്രട്ടറിമാർ. സി.എ. അബ്‌ദുൽ മജീദ്, പി.കെ. റഷീദ്, ഷംസുദ്ദീൻ ഇസ്മായിൽ, ആന്റണി ജോൺ, ലിജു എബ്രഹാം, മുഹമ്മദ് അലി വാണിമേൽ, ഷമീർ പുന്നോടൻ, ഷിബു സുകുമാരൻ, ഷഹീൻ മജീദ്, ഷാഹുൽ ഹമീദ്, ലിജോ തോമസ്, മഞ്ചുഷ ശ്രീജിത്ത്, ഷറഫ്, ഷാജി കരുനാഗപ്പള്ളി, സൂരജ് സി. നായർ, ഷംസു വെള്ളൂർ എന്നിവരെസെക്രട്ടറിമാരായും,സബ് കമ്മിറ്റി കോർഡിനേറ്റർമാരായി ഫാസിൽ അബൂബക്കർ, എഡ്വിൻ സെബാസ്റ്റ്യൻ, വെൽഫെയർ വിങ് കൺവീനർമാരായ അനിൽ കുമാർ, സുരേഷ് ബാബു, ഓഡിറ്റർമാരായ ആൽബർട്ട് ഫ്രാൻസിസ്, സുബൈർ ആറളം എന്നിവരെയും നാമനിർദ്ദേശം ചെയ്തു.കെ പി സി സി ഭാരവാഹികളായഅഡ്വ. പി.എം. നിയാസ്, അഡ്വ. സോണി സെബാസ്റ്റ്യൻ എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ നീക്കങ്ങളാണ് വിജയം കണ്ടത്.ഇരു വിഭാഗങ്ങളുടെയും ജില്ലാകമ്മിറ്റികളുടെഏകീകൃതകമ്മിറ്റിക്ക് രൂപം നൽകുന്നതോടെഇൻകാസ് ഖത്തറിന്റെ പ്രവർത്തനങ്ങൾ ശക്തമാകും.സമീപകാലത്ത്നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും, അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവാസ ലോകത്തു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക്ഊർജ്ജംപകരുന്നതാകും ഏകീകൃതസംഘടനയായി മാറിയഇൻകാസ്ഖത്തറിന്റെപുതിയ നേതൃത്വം.
ഷഫീക്ക് അറക്കൽ