-->
ദോഹ: ഖത്തറിൽനടന്ന മലയാളോത്സവത്തിൽപങ്കെടുക്കാനെ ത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർക്ക് ഖത്തറിലെ ഇന്ത്യൻമധ്യമപ്രവർത്തകരുടെ കൂട്ടായ്മയായഇന്ത്യൻമീഡിയ ഫോറം (ഐഎംഎഫ്)സ്നേഹാദരവ് നൽകി.
മലയാളി പ്രവാസി സംഘടനപ്രതിനിധികൾ,മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്ത മുഖാമുഖം പരിപാടിയിലാണ്
ഇരുവർക്കും ഉപഹാരങ്ങൾ നൽകിയത്.
ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ എം എഫ്പ്രസിഡന്റ് ഒ. കെ. പരുമല, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നടാൻ, ട്രഷറർ ആർ. ജെ. രതീഷ്,എക്‌സി: അംഗം അഹമ്മദ് കുട്ടി അറളയിൽ, ആർ ജെ അപ്പുണ്ണി, അബ്ബാസ്, മുഷ്താഖ് ,നൗഷാദ് അതിരുമട എന്നിവർ സാന്നിധ്യം വഹിച്ചു
ഷഫീക്ക് അറക്കൽ