-->
ദോഹ:മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്ത ഖത്തറിലെ മലയാളോത്സവത്തിൽ ജനസഹസ്രങ്ങളുടെ നെഞ്ചിൽ ഇടം നേടി സ്വാഗത ഗാനം. മുഖ്യമന്ത്രിപിണറായി വിജയനും,മന്ത്രിസജി ചെറിയാനും, ഇന്ത്യൻ അംബാസിഡർ വിപുലും, എം എ യൂസഫലിയും എത്തിയ വേദിയും ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലെ നിറഞ്ഞസദസ്സും ഹൃദ്യമായി ഗാനത്തെസ്വീകരിച്ചു.നവോത്ഥാനത്തെയും നവകേരള മുന്നേറ്റത്തെയും വരികളിൽ വരച്ച സ്വാഗതഗാനം മലയാളോത്സവവേദിയെ സംഗീതസാന്ദ്രമാക്കി.
ബിജു പി മംഗലം എഴുതിയ വരികൾക്ക്സക്കീർ സരിഗയാണ് സംഗീതംനല്‍കിയത്. മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്റർ സെക്രട്ടറിയായ ബിജു.പി.മംഗലം കേരള നവോത്ഥാന പോരാട്ട സ്മരണകളും സാംസ്‌കാരിക തനിമയും മതമൈത്രിയും ഇഴചേര്‍ന്ന വരികളാണ് മലയാളോത്സവത്തിനായി ഒരുക്കിയത്.നവോത്ഥാനത്തിന്റെ പുതുഭൂമികയിൽ നവകേരളത്തിന്റെ നായകനെ എതിരേറ്റുകൊണ്ടുള്ള
സ്വാഗതഗാനംഈണം കൊണ്ടും വരികളിലെ അർത്ഥ സമ്പുഷ്ടികൊണ്ടും ആസ്വാദകവിസ്മയമായി.
ലോക കേരള സഭയും മലയാളം മിഷൻ ഖത്തർചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച മലയാളോത്സവത്തിന്റെ ഉത്ഘാടനവേദിയിൽ 30പേർ ചേർന്നാണ് സ്വാഗതഗാനം ആലപിച്ചത്. ഫൈസൽഅരിക്കാ ട്ടയിലും, ജാൻസി റാണിയും കോ ഓർഡിനേറ്റേഴ്സായിരുന്ന സ്വാഗതഗാനം
മലയാളം മിഷൻ ഖത്തർസംസ്കൃതി ചാപ്റ്ററാണ് അവതരിപ്പിച്ചത്.റഷാദ് ഖുറൈശി,രഞ്ജിത് ദേവദാസ്,മുകേഷ്, ദിൽദീപ്,സുരേഷ്,സലീം,ജിനിൽ,
ഷറഫുദ്ദീൻ,ഹൃഷി,കൃഷ്ണകുമാർ, അരുണ്‍ നമ്പ്യാർ,യൂസഫ് പൂവിൽ,സലാം എ.എച്ച്,നിധീഷ്,റാഷിഖ്,മുകേഷ്സഫ് വാൻ,വിപിൻ,സാബു,അനീഷ രാജേഷ്,രചന ബിനോയ്, ജാൻസി റാണി,രചന ജിജേഷ്,അഷിത,ഗീത,രശ്മി ,പ്രിയ,അനുശ്രീ,സ്വാതി,ബിന്ദു എന്നിവർ ചേർന്നാണ് സ്വാഗതഗാനം ആലപിച്ചത്.
ഷഫീക്ക് അറക്കൽ